Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2024 10:51 PM IST Updated On
date_range 16 May 2024 10:51 PM ISTതായ്‍ലൻഡ് ഓപൺ: സാത്വിക്-ചിരാഗ് സഖ്യവും മെയ്റബയും ക്വാർട്ടറിൽ
text_fieldsbookmark_border
ബാങ്കോക്: തായ്‍ലൻഡ് ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മെയ്റബ ലുവാങ് മൈസ്നമും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
പുരുഷ ഡബ്ൾസ് രണ്ടാം റൗണ്ടിൽ ചൈനയുടെ സീ ഹാവോ നാൻ-സെങ് വെയ് ഹാൻ സഖ്യത്തെ 21-16, 21-11 സ്കോറിനാണ് സാത്വികും ചിരാഗും ചേർന്ന് മടക്കിയത്. ഡെന്മാർക്കിന്റെ മാഡ്സ് ക്രിസ്റ്റഫേഴ്സണെ 21-14, 22-20ന് പുരുഷ സിംഗ്ൾസിൽ മെയ്റബയും വീഴ്ത്തി.
വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ചൈനയുടെ ഹാൻ യൂവിനോയോട് 15-21, 21-12, 12-21ന് തോറ്റ് ഇന്ത്യയുടെ അഷ്മിത ചാലിഹ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story