ഡെന്മാർക് ഓപൺ: സിന്ധു ക്വാർട്ടറിൽ
text_fieldsഒഡെൻസ് (ഡെന്മാർക്): ഡെന്മാർക് ഓപൺ സൂപ്പർ 1000 ബാഡ്മിൻറൺ ടൂർണമെൻറിൽ ലോകചാമ്പ്യൻ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ. തായ്ലൻഡിെൻറ ബുസാനൻ ഓൻഗ്ബാംറുങ്ഫാനിനെ മൂന്നു സെറ്റ് മത്സരത്തിലാണ് (21-16, 12-21, 21-15) സിന്ധു മറികടന്നത്.
അതേസമയം, പുരുഷവിഭാഗത്തിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത് പുറത്തായി. ജപ്പാെൻറ കെേൻറാ മൊമോട്ടയാണ് 23-21, 21-9ന് ശ്രീകാന്തിനെ തോൽപിച്ചത്.
മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ ധ്രുവ് കപില-എൻ. സിക്കി റെഡ്ഡി സഖ്യം ഹോങ്കോങ്ങിെൻറ സി.എം. താങ്-വൈ.എസ്.സി ജോടിയോട് 17-21, 21-19, 11-21നും പുരുഷ ഡബിൾസിൽ എം.ആർ. അർജുൻ-ധ്രുവ് കപില ടീം ഇന്തോനേഷ്യയുടെ അൽഫിയാൻ-അർഡിയാേൻറാ സഖ്യത്തോട് 15-21, 21-17, 12-21നും തോറ്റു പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.