ലോക ടൂർ ഫൈനൽസ്: സിന്ധു ഫൈനലിൽ തോറ്റു
text_fieldsബാലി: ബാഡ്മിന്റൺ ലോക ടൂർ ഫൈനൽസിന്‍റെ വനിത വിഭാഗം സിംഗിൾസ് കലാശപ്പോരാട്ടത്തിൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് തോൽവി. ദക്ഷിണ കൊറിയയുടെ ആൻ സീ യോങ്ങിനോട് നേരിട്ടുള്ള സെറ്റുകൾക്ക് 39 മിനിറ്റിൽ സിന്ധു പരാജയം സമ്മതിച്ചു. സ്കോർ: 21-16, 21-12.
വേൾഡ് ടൂർ ഫൈനൽസിൽ ജേതാവാകുന്ന ആദ്യ ദക്ഷിണകൊറിയൻ വനിതയായി ആൻ സി യോങ് മാറി. കൗമാരക്കാരിക്കെതിരെ ഇതുവരെ കളിച്ച മൂന്നിൽ മൂന്ന് മത്സരങ്ങളും സിന്ധു തോറ്റു.
പ്രതിരോധത്തിലൂന്നി കളിച്ച സിന്ധു 16-21ന് ആദ്യ ഗെയിം കൈവിട്ടു. രണ്ടാം ഗെയിമിന്‍റെ തുടക്കത്തിൽ സിന്ധു മേൽക്കൈ നേടിയെങ്കിലും ലക്ഷ്യം മുൻനിർത്തി കളിച്ച കൊറിയൻ താരം മികച്ച സ്മാഷുകളിലൂടെ മത്സരം വരുതിയിലാക്കി.
ജപ്പാന്‍റെ അകാനെ യമാഗുച്ചിയെ സെമിയിൽ 21-15, 15-21, 21-19ന് തോൽപിച്ചായിരുന്നു സിന്ധു ഫൈനലിൽ കടന്നത്. 2018ൽ ലോക ടൂർ ഫൈനൽസിൽ സിന്ധു ജേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.