ലോക ടൂർ ഫൈനൽസ്: യമാഗുച്ചിയെ മുട്ടുകുത്തിച്ച് പി.വി. സിന്ധു ഫൈനലിൽ
text_fieldsബാലി: ലോക മൂന്നാം നമ്പർ താരം ജപ്പാെൻറ അകാനെ യമാഗുച്ചിയെ മറികടന്ന് ഏഴാം നമ്പർ ഇന്ത്യയുടെ പി.വി. സിന്ധു വേൾഡ് ടൂർ ഫൈനൽസ് കലാശപ്പോരിന്.
ഒരു മണിക്കൂർ 10 മിനിറ്റും മൂന്നും സെറ്റും നീണ്ട സെമി പോരാട്ടത്തിലാണ് നിലവിലെ ലോക ചാമ്പ്യനായ സിന്ധു വിജയം കുറിച്ചത്. ദ. കൊറിയയുടെ ആൻ സീയോങ്ങാണ് ഫൈനലിൽ സിന്ധുവിെൻറ എതിരാളി. സീസണ് അവസാനം കുറിച്ച് നടക്കുന്ന വേൾഡ് ടൂർ ഫൈനൽസിൽ സിന്ധു ഇത് മൂന്നാം തവണയാണ് ഫൈനൽ കളിക്കുന്നത്. 2018ൽ ചാമ്പ്യനാവുകയും ചെയ്തിരുന്നു.
ആദ്യ സെറ്റ് തുടക്കത്തിൽ തുടരെ നാലു പോയൻറ് നഷ്ടപ്പെടുത്തി പതർച്ച കാണിച്ച സിന്ധു പിന്നീടങ്ങോട്ട് ആക്രമണവും പ്രതിരോധവും സമം ചേർത്ത് എതിരാളിയെ നിഷ്പ്രഭമാക്കുകയായിരുന്നു. ആദ്യ സെറ്റ് അനായാസം സിന്ധു പടിയിലൊതുക്കിയെങ്കിലും അടുത്ത സെറ്റ് അതേ പോയൻറുകൾക്ക് ജപ്പാൻ താരം തിരിച്ചുപിടിച്ച് എന്തും സംഭവിക്കാമെന്ന സൂചന നൽകി.
എന്നാൽ, 21-19ൽ അവസാന ജയവുമായി സിന്ധു കിരീടത്തിലേക്ക് ഒരു കളി മാത്രം അകലെയെത്തി. ആൻ സിയോങ് എന്ന 19 കാരി അടുത്തിടെ ഇന്തോനേഷ്യ മാസ്റ്റേഴ്സ്, ഇന്തോനേഷ്യ ഓപൺ എന്നിവയിൽ കിരീടം ചൂടി തുടർച്ചയായ മൂന്നാം വിജയം തേടിയാണ് സിന്ധുവിനെതിരെ റാക്കറ്റേന്താൻ ഒരുങ്ങുന്നത്.
പുരുഷ സെമിയിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസണോട് സെമിയിൽ തോറ്റു. നേരിട്ടുള്ള സെറ്റുകളിലായിരുന്നു തോൽവി. സ്കോർ 21-13, 21-11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.