Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightറാഫേൽ നദാൽ സ്വീഡിഷ്...

റാഫേൽ നദാൽ സ്വീഡിഷ് ഓപ്പൺ ഫൈനലിൽ; രണ്ടു വർഷത്തിനിടെ ആദ്യ ഫൈനൽ

text_fields
bookmark_border
റാഫേൽ നദാൽ സ്വീഡിഷ് ഓപ്പൺ ഫൈനലിൽ; രണ്ടു വർഷത്തിനിടെ ആദ്യ ഫൈനൽ
cancel

ബസ്റ്റാഡ്: സ്പാനിഷ് ഇതിഹാസം റാഫേൽ നദാൽ രണ്ടു വർഷത്തിനിടെ ആദ്യമായി ഒരു ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനൽ കളിക്കുന്നു.

എ.ടി.പി പോരാട്ടമായ സ്വീഡിഷ് ഓപ്പണ്‍ ടെന്നീസിന്‍റെ കലാശപ്പോരിനാണ് താരം യോഗ്യത നേടിയത്. സെമിയില്‍ ക്രേയേഷ്യന്‍ യുവ താരം ഡുജെ അജുകോവിചിനെ മൂന്നു സെറ്റുകൾ നീണ്ട പോരാട്ടത്തിൽ വീഴ്ത്തിയാണ് നദാല്‍ ഫൈനലുറപ്പിച്ചത്. സ്കോർ: 4-6, 6-3, 6-4. 2022 ഫ്രഞ്ച് ഓപ്പണിലാണ് താരം ഇതിനുമുമ്പ് അവസാനമായി ഫൈനൽ കളിച്ചത്.

കളിമണ്‍ പോരാട്ടമാണ് സ്വീഡിഷ് ഓപ്പണ്‍. ഇത്തവണ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടില്‍ തന്നെ നദാല്‍ പുറത്തായിരുന്നു. ആദ്യ സെറ്റ് കൈവിട്ട നദാൽ തുടർന്നുള്ള രണ്ട് സെറ്റുകളിലും ഗംഭീര തിരിച്ചു വരവ് നടത്തിയാണ് ഫൈനലുറപ്പിച്ചത്. ഒളിമ്പിക്സിൽ മെഡലുമായി കരിയർ അവസാനിപ്പിക്കുകയെന്ന സാധ്യമായ സ്വപ്നത്തിലേക്കാണ് താരം റാക്കറ്റേന്തുന്നത്.

ഒളിമ്പിക്സിന് ഒരുങ്ങുന്നതിന്റെ ഭാഗമായി വിംബിൾഡൺ കളിക്കേണ്ടെന്ന് താരം തീരുമാനിച്ചിരുന്നു. ന്യൂനോ ബോർഗസ്-തിയാഗോ അഗസ്റ്റിൻ സെമി ഫൈനൽ വിജയികളെയാണ് നദാൽ ഫൈനലിൽ ഏറ്റുമുട്ടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rafael nadalSwedish Open final
News Summary - Rafael Nadal reaches first final since 2022 French Open
Next Story