Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2024 10:45 PM IST Updated On
date_range 10 March 2024 10:45 PM ISTഫ്രഞ്ച് ഓപൺ സൂപ്പർ ബാഡ്മിന്റൺ: സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബ്ൾസ് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനലിൽ ദക്ഷിണ കൊറിയയുടെ സിയോ സിയൂങ് ജേ-കാങ് മിൻ ഹ്യൂക് ജോടിയെ നേരിട്ടുള്ള ഗെയിമുകൾക്കാണ് ലോക ഒന്നാം നമ്പറുകാർ തോൽപിച്ചത്. സ്കോർ: 21-13, 21-16.
ഞായറാഴ്ചത്തെ ഫൈനലിൽ ഇവർ ചൈനീസ് തായ്പേയിയുടെ ലീ ജെ ഹ്യൂ-യാങ് പോ സുവാൻ സഖ്യത്തെ നേരിടും. അതേസമയം, ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായിരുന്ന ലക്ഷ്യ സെൻ പുരുഷ സിംഗ്ൾസ് സെമിയിൽ വീണു. ലോക ചാമ്പ്യൻ തായ്‍ലൻഡിന്റെ കുൻലാവുത് വിദിഡ്സരൺ 20-22, 21-13, 21-11 സ്കോറിനാണ് ലക്ഷ്യയെ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story