ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ സിന്ധുവും ശ്രീകാന്തും ക്വാർട്ടറിൽ
text_fieldsവേൽവ (സ്പെയിൻ): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കിരീടം നിലനിർത്താൻ റാക്കറ്റേന്തുന്ന ഇന്ത്യയുടെ പി.വി. സിന്ധു ലക്ഷ്യത്തിലേക്ക് ഒരുപടി കൂടി അടുത്തു. പ്രീക്വാർട്ടറിൽ ഒമ്പതാം സീഡ് തായ്ലൻഡിെൻറ പോൺപാവി ചോചുവോങ്ങിനെ 48 മിനിറ്റ് നീണ്ട മത്സരത്തിൽ നേരിട്ടുള്ള സെറ്റുകളിൽ തകർത്താണ് ആറാം സീഡായ ഇന്ത്യൻ താരം അവസാന എട്ടിലേക്ക് മുന്നേറിയത്. സ്കോർ: 21-14, 21-18. ഇതോടെ ചോചുവോങ്ങിനെതിരെ സിന്ധുവിെൻറ റെക്കോഡ് 5-3 ആയി.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്ന സിന്ധു രണ്ടാം റൗണ്ടിൽ സ്ലൊവാക്യയുടെ മാർട്ടിന റെപിസ്കയെയാണ് 21-7, 21-9ന് തോൽപിച്ചിരുന്നത്. ലോക ഒന്നാം നമ്പർ താരവും ടോപ് സീഡുമായ തായ്വാെൻറ തായ് സൂ യിങ്ങാണ് ക്വാർട്ടറിൽ സിന്ധുവിെൻറ എതിരാളി. സ്കോട്ട്ലൻഡിെൻറ കേസ്റ്റി ഗിൽമറിനെതിരെ മൂന്നു സെറ്റ് പോരാട്ടത്തിൽ പൊരുതി ജയിച്ചായിരുന്നു സൂ യിങ്ങിെൻറ ക്വാർട്ടർ പ്രവേശനം. സ്കോർ: 21-10, 19-21, 21-11. തായ് സൂ യിങ്ങിനെതിരെ സിന്ധുവിെൻറ റെക്കോഡ് മോശമാണ്. 19 തവണ എറ്റുമുട്ടിയതിൽ 14 തവണയും സൂ യിങ്ങിനായിരുന്നു വിജയം.
അവസാന നാലു പോരാട്ടങ്ങളിലും പരാജയം രുചിച്ച സിന്ധുവിെൻറ സൂ യിങ്ങിനെതിരായ അവസാന വിജയം കിരീടം നേടിയ കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലായിരുന്നു. എന്നാൽ, പ്രീക്വാർട്ടറിൽ തകർപ്പൻ ഫോമിലായിരുന്ന സിന്ധുവിന് സൂ യിങ് ഏറെ പണിപ്പെട്ടാണ് അവസാന കളി ജയിച്ചതെന്നതും ആത്മവിശ്വാസം പകരുന്നു. പരുഷന്മാരിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും ക്വാർട്ടറിലെത്തിയിട്ടുണ്ട്. പ്രീക്വാർട്ടറിൽ ലു ഗ്വാങ് സൂവിനെയാണ് 12ാം സീഡായ ഇന്ത്യൻ താരം തോൽപിച്ചത്. സ്കോർ: 21-10, 21-5.
അതേസമയം, പുരുഷ, വനിത ഡബ്ൾസുകളിൽ ഇന്ത്യൻ ജോടികൾ തോൽവി രുചിച്ചു. പുരുഷ ഡബ്ൾസിൽ സാത്വിക് സായ്രാജ് റാൻകി റെഡ്ഡിയും ചിരാഗ് ഷെട്ടിയുമടങ്ങിയ എട്ടാം സീഡ് സഖ്യം ഒമ്പതാം സീഡായ മലേഷ്യയുടെ ഓങ് യൂ സിൻ-തിയോ എയ് യീ ജോടിയോടാണ് മൂന്നു സെറ്റ് പോരിൽ കൊമ്പുകുത്തിയത്. സ്കോർ: 22-20, 18-21, 21-15. വനിത ഡബ്ൾസിൽ സീഡ് ചെയ്യപ്പെടാത്ത ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി ജോടി നേരിട്ടുള്ള സെറ്റുകളിൽ ആറാം സീഡായ തായലൻഡിെൻറ യോങ്കോൽപാൻ കിറ്റിതർക്കൂൽ-റാവിൻഡ പ്രജോങ്ജായ് ടീമിനോട് തോറ്റു. സ്കോർ: 21-13, 21-15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.