Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2022 10:52 PM IST Updated On
date_range 7 July 2022 10:52 PM ISTമലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സിന്ധു, പ്രണോയ് ക്വാർട്ടറിൽ; കശ്യപ്, പ്രണീത് പുറത്ത്
text_fieldsbookmark_border
Listen to this Article
ക്വാലാലംപുർ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ക്വാർട്ടർ ഫൈനലിലെത്തി. വനിത സിംഗ്ൾസ് രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഴാങ് യി മാനിനെ 21-12, 21-10 സ്കോറിനാണ് തോൽപിച്ചത്.
ലോക രണ്ടാം നമ്പർ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങാണ് അടുത്ത എതിരാളി. പുരുഷ സിംഗ്ൾസിൽ പ്രണോയ് 21-19, 21-16ന് ചൈനീസ് തായ് പേയിയുടെ വാങ് സൂ വെയിയെ വീഴ്ത്തി. ജപ്പാന്റെ കാന്റ സുനേയാമയാണ് ക്വാർട്ടറിലെ പ്രതിയോഗി. അതേസമയം, ഇന്ത്യയുടെ പി. കശ്യപ് 10-21, 15-21ന് ഇന്തോനേഷ്യയുടെ അന്തോണി സിനിസുക ജിന്റിങ്ങിനോടും സായ് പ്രണീത് 14-21, 17-21ന് ചൈനയുടെ ലി ഷെ ഫെങ്ങിനോടും തോറ്റ് രണ്ടാം റൗണ്ടിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story