സിംഗപ്പൂർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ആദ്യ റൗണ്ടിൽ പുറത്ത്
text_fieldsസിംഗപ്പൂർ: ലോക ഒന്നാം നമ്പർ ഡബ്ൾസ് ജോടിയായ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂർ ഓപൺ ബാഡ്മിന്റണിൽ ആദ്യ റൗണ്ടിൽ പുറത്ത്. ഡെന്മാർക്കിന്റെ ഡാനിയേൽ ലുണ്ട്ഗാർഡ്-മാഡ്സ് വെസ്റ്റെർഗാർഡ് സഖ്യമാണ് ഇവരെ അട്ടിമറിച്ചത്. സ്കോർ: 20-22 18-21.
ഈയിടെ തായ്ലൻഡ് ഓപണിൽ സ്വർണം നേടി ഒളിമ്പിക്സ് സ്വർണ പ്രതീക്ഷയിൽ നിൽക്കെയാണ് സാത്വിക്-ചിരാഗ് കൂട്ടുകെട്ടിന് അപ്രതീക്ഷിച്ച തോൽവി പിണഞ്ഞത്. പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ ആകർഷു കശ്യപ്, പ്രിയാൻഷു രജാവത്ത് എന്നിവരും വനിത ഡബ്ൾസിൽ ഋതുപർണ പാണ്ഡ-സ്വേതപർണ പാണ്ഡ, മിക്സഡ് ഡബ്ൾസിൽ ആഷിത് സൂര്യ-അമൃത പ്രമുതേഷ് സഖ്യങ്ങളും തോറ്റു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.