സിംഗപ്പൂർ ഓപൺ: സിന്ധു, പ്രണോയ് പുറത്ത്; ട്രീസ-ഗായത്രി ക്വാർട്ടറിൽ
text_fieldsസിംഗപ്പൂർ: ഇന്ത്യൻ സൂപ്പർതാരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും സിംഗപ്പൂർ ഓപൺ ബാഡ്മിന്റൺ പ്രീ ക്വാർട്ടറിൽ പുറത്തായപ്പോൾ ലോക രണ്ടാം നമ്പറുകാരെ അട്ടിമറിച്ച് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു.
വനിത സിംഗ്ൾസിൽ സ്പെയിൻകാരി കരോലിന മരിനാണ് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് സിന്ധുവിനെ വീഴ്ത്തിയത്. സ്കോർ: 21-11, 11-21, 20-22. ആദ്യ സെറ്റ് പിടിച്ച സിന്ധുവിനെതിരെ കരോലിന അതേ സ്കോറിൽ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ ഒരു ഘട്ടത്തിൽ 15-10നും പിന്നീട് 18-15നും ഇന്ത്യക്കാരി മുന്നിലെത്തിയെങ്കിലും വീറോടെ പോരാടി കരോലിന ജയിച്ചുകയറുകയായിരുന്നു.
അതേസമയം, മലയാളി താരമായ പ്രണോയ്, പുരുഷ സിംഗ്ൾസിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് 13-21, 21-14, 15-21നാണ് മുട്ടുമടക്കിയത്. ദക്ഷിണ കൊറിയയുടെ ബയേക് ഹാ നാ-ലീ സോ ഹീ സഖ്യത്തിനെതിരെ മലയാളി താരമായ ട്രീസയും ഗായത്രിയും ഉജ്ജ്വലപ്രകടനം പുറത്തെടുത്ത് വനിത ഡബ്ൾസ് അവസാന എട്ടിലെത്തി. സ്കോർ: 21-9, 14-21, 21-15.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.