സിംഗപ്പൂർ ഓപൺ: സിന്ധു മുന്നോട്ട്; ലക്ഷ്യ പുറത്ത്
text_fieldsസിംഗപ്പൂർ: മുൻ ചാമ്പ്യൻ പി.വി. സിന്ധു സിംഗപ്പൂർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഡെന്മാർക്കിന്റെ ലിനെ ഹോജ്മാർക് കെയർസ്ഫെൽഡിനെയാണ് ഇന്ത്യക്കാരി വനിത സിംഗ്ൾസ് ഒന്നാം റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 21-12, 22-20. സ്പെയിനിന്റെ ഒളിമ്പിക് ചാമ്പ്യൻ കരോലിന മരിനാണ് അടുത്ത എതിരാളി.
അതേസമയം, മറ്റൊരു ഇന്ത്യൻ താരം ലക്ഷ്യ സെൻ ഒന്നാം റൗണ്ടിൽ മടങ്ങി. ഡെന്മാർക്കിന്റെ ലോക ഒന്നാം നമ്പർ വിക്ടർ അക്സൽസെനോടാണ് പുരുഷ സിംഗ്ൾസിൽ ലക്ഷ്യ മുട്ടുമടക്കിയത്. സ്കോർ: 13-21, 21-16, 13-21. ജപ്പാന്റെ കൊഡായ് നരോകയോട് ഏറ്റുമുട്ടവെ കിഡംബി ശ്രീകാന്ത് പരിക്ക് കാരണം പിന്മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.