സ്പെയിൻ മാസ്റ്റേഴ്സ്: സിന്ധു ഫൈനലിൽ വീണു
text_fieldsമഡ്രിഡ്: സീസണിലെ ആദ്യ കിരീടത്തിനരികിൽ വീണ് ഇന്ത്യയുടെ ഒളിമ്പിക് മെഡലിസ്റ്റ് പി.വി. സിന്ധു. സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെൻറ് ഫൈനലിൽ ഇന്തോനേഷ്യയുടെ ജോർജിയ മരിസ്ക തുൻജുങ് 8-21, 8-21 സ്കോറിനാണ് സിന്ധുവിനെ തോൽപിച്ചത്. തുടരെ പിഴവുകൾ വരുത്തിയ ഇന്ത്യൻ സൂപ്പർതാരത്തിനെതിരെ ഏറക്കുറെ ഏകപക്ഷീയമായ മത്സരം ജയിച്ച് തുൻജുങ് കിരീടം സ്വന്തമാക്കി.
നിലവിൽ ലോക 11ാം നമ്പറായ സിന്ധുവിനേക്കാൾ ഒരു റാങ്ക് താഴെയാണ് തുൻജുങ്. ഇവർ തമ്മിൽ നടന്ന ഏഴിൽ ഏഴു മത്സരത്തിലും സിന്ധുവിനൊപ്പമായിരുന്നു ജയമെങ്കിലും ഞായറാഴ്ചത്തെ ഫൈനലിൽ അരമണിക്കൂറിനു മുമ്പേ തുൻജുങ് കളിതീർത്തു. ആദ്യ ഗെയിമിൽ 1-5ന് പിറകിലായിരുന്ന ഇന്ത്യൻ താരം ഇടക്ക് തിരിച്ചുവരാൻ ശ്രമിച്ചു. എന്നാൽ, മേധാവിത്വം തുടർന്ന തുൻജുങ് സമാന സ്കോറിൽ രണ്ടു ഗെയിമും നേടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.