സ്വിസ് ഓപൺ: സിന്ധു, സെൻ പുറത്ത്; ശ്രീകാന്ത്, കിരൺ ജോർജ് ക്വാർട്ടറിൽ
text_fieldsലണ്ടൻ: സ്വിസ് ഓപൺ ബാഡ്മിന്റണിൽ വനിതകളിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് അപ്രതീക്ഷിത ആഘാതമേകി ജപ്പാൻ കൗമാര താരം. 17കാരിയായ ടൊമോക മിയാസാകി 21-16, 19-21, 16-21നാണ് സിന്ധുവിനെ വീഴ്ത്തിയത്. പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നിനെ ചൈനീസ് തായ്പെയ് താരം ലീ ചിയാഹാവോ നേരിട്ടുള്ള സെറ്റുകളിലും കടന്നു. സ്കോർ 17-21, 15-21.
അതേസമയം, ടോപ് സീഡ് ലീ സീ ജിയയെ വീഴ്ത്തി കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ കടന്നു. കിരൺ ജോർജ് ഫ്രഞ്ച് താരം അലക്സ് ലാനിയറിനെയും (സ്കോർ 18-21, 22-20, 21-18) പ്രിയൻഷു റജാവത്ത് ചൈനയുടെ ലീ ല ക്സിയെയും (സ്കോർ 21-14, 21-13) തോൽപിച്ച് ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.