Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightതോമസ് കപ്പ്, ഊബർ...

തോമസ് കപ്പ്, ഊബർ കപ്പ്: ഇന്ത്യ ക്വാർട്ടറിൽ പുറത്ത്

text_fields
bookmark_border
തോമസ് കപ്പ്, ഊബർ കപ്പ്: ഇന്ത്യ ക്വാർട്ടറിൽ പുറത്ത്
cancel
camera_alt

ലക്ഷ്യ സെൻ

ഷെങ്ദു (ചൈന): തോമസ് കപ്പ് ബാഡ്മിന്റണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്ത്. ഊബർ കപ്പിൽ വനിതകളും ക്വാർട്ടർ ഫൈനലിൽ മടങ്ങിയതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചു. ഒന്നാം നിര താരങ്ങളെ തന്നെ അണിനിരത്തിയ ചാമ്പ്യന്മാർ കരുത്തരും ആതിഥേയരുമായ ചൈനയോട് 1-3നാണ് തോമസ് കപ്പ് മത്സരത്തിൽ തോറ്റത്. വനിതകൾ ജപ്പാനോട് 0-3ന്റെ വൻ പരാജയവും ഏറ്റുവാങ്ങി.

ചൈനക്കെതിരെ മലയാളി താരം എച്ച്.എസ് പ്രണോയിയുടെ സിംഗ്ൾസോടെയായിരുന്നു തുടക്കം. ലോക രണ്ടാം നമ്പർ ഷി യൂ ക്വിയിനോട് 21-15, 11-21, 14-21നോട് മുട്ടുമടക്കി പ്രണോയ്. ഡബ്ൾസിൽ മുൻ ലോക ഒന്നാം നമ്പർ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം നിലവിലെ ഒന്നാം റാങ്കുകാരായ ലിയാങ് വെയ് കെങ്-വാങ് ചാങ് ജോടിയോട് 15-21, 21-11, 12-21ന് തോറ്റതോടെ ഇന്ത്യ 0-2ന് പിറകിലായി. നിർണായക സിംഗ്ൾസിൽ ലക്ഷ്യ സെൻ 13-21, 21-8, 21-14ന് ലിഷി ഫെങ്ങിനെ പരാജയപ്പെടുത്തി പ്രതീക്ഷ നിലനിർത്തിയെങ്കിലും ഡബ്ൾസിൽ ധ്രുവ് കപില-സായി പ്രതീക് സഖ്യത്തെ 10-21, 10-21ന് റെൻ സിയാങ് യൂവും ഹെ ജി ടിങ്ങും ചേർന്ന് തകർത്തു. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ഇന്തോനേഷ്യയോട് 1-4ന് തോറ്റ് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാർട്ടറിൽ ഇറങ്ങിയത്.

ഊബർ കപ്പിൽ ജപ്പാനോട് ഇതിലും ദയനീയമായിരുന്നു കാര്യങ്ങൾ. സിംഗ്ൾസിൽ അഷ്മിത ചാലിഹ 10-21, 22-20, 15-21ന് അയ ഒഹോരിയോടും ഇഷാ റാണി ബറുവ 15-21, 12-21ന് നൊസോമി ഒകുഹാറയോടും അടിയറവ് പറഞ്ഞു. ലോക നാലാം നമ്പറുകാരായ നാമി മത്സ്യൂയാമ-ചിഹാരു ഷിദ സഖ്യത്തോട് ഡബ്ൾസിൽ 8-21, 9-21 കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ 0-3ൽ കളി നിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thomas CupUber CupIndian Badminton Team
News Summary - Thomas Cup, Uber Cup: India out in quarters
Next Story