Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2024 10:45 PM IST Updated On
date_range 31 May 2024 10:45 PM ISTസിംഗപ്പൂർ ഓപൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ
text_fieldsbookmark_border
സിംഗപ്പൂർ സിറ്റി: സിംഗപ്പൂർ ഓപൺ അവസാന നാലിലെത്തി ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം. ആറാം സീഡായ ദക്ഷിണാഫ്രിക്കയുടെ കിം സോ യിവോങ്- കോങ് ഹീ യോങ് കൂട്ടുകെട്ടിനെ അട്ടിമറിച്ചാണ് ഇരുവരും സെമിയിലെത്തിയത്.
ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ഉജ്ജ്വലമായി തിരിച്ചുവന്നായിരുന്നു ലോക 30ാം നമ്പറുകാരുടെ വിജയം. സ്കോർ 18-21, 21-19, 24-22. ഏഷ്യൻ ഗെയിംസിൽ ഇരുവർക്കും മുന്നിലേറ്റ തോൽവിക്ക് മധുര പ്രതികാരം കൂടിയായി സെമി പ്രവേശനം. നേരത്തേ പ്രീ ക്വാർട്ടറിൽ ട്രീസ- ഗായത്രി കൂട്ടുകെട്ട് കൊറിയൻ സഖ്യമായ ബീക് ഹാ നാ- ലീ സോ ഹീ എന്നിവരെ വീഴ്ത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story