Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Feb 2024 10:28 PM IST Updated On
date_range 1 Feb 2024 10:28 PM ISTതായ്‍ലൻഡ് മാസ്റ്റേഴ്സ്: ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ; ശ്രീകാന്ത് പുറത്ത്
text_fieldsbookmark_border
ബാങ്കോക്: തായ്‍ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യങ്ങളും മിഥുൻ മഞ്ജുനാഥും അഷ്മിത ചലിഹയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
മലയാളിയായ ട്രീസയും ഗായത്രിയും ചേർന്ന കൂട്ടുകെട്ട് വനിത ഡബ്ൾസിൽ ഇന്ത്യയുടെ തന്നെ തനിഷ ക്രസ്റ്റോ-അശ്വിനി പൊന്നപ്പ ജോടിയെയാണ് പ്രീക്വാർട്ടറിൽ തോൽപിച്ചത്. സ്കോർ: 21-15 24-22. അതേസമയം, പുരുഷ സിംഗ്ൾസിൽ മുൻ ലോക ഒന്നാം നമ്പറുകാരനും സഹതാരവുമായ കിഡംബി ശ്രീകാന്തിനെ 21-9, 13-21, 21-17ന് മറിച്ചിടുകയായിരുന്നു മിഥുൻ.
വനിത സിംഗ്ൾസിൽ അഷ്മിത ചൈനീസ് തായ്പേയിയുടെ യൂ പോ പായിയെ 21-12, 15-21, 21-17 സ്കോറിനും വീഴ്ത്തി അവസാന എട്ടിലേക്ക് കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story