ഊബർ കപ്പ്: രണ്ടാം ജയത്തോടെ ഇന്ത്യ ക്വാർട്ടറിൽ
text_fieldsബെയ്ജിങ്: തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യൻ വനിതകൾ ഉൗബർ കപ്പ് ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ് എയിൽ കരുത്തരായ സിംഗപ്പൂരിനെതിരെ 4-1നായിരുന്നു ഞായറാഴ്ച ജയിച്ചുകയറിയത്. കഴിഞ്ഞ ദിവസം കാനഡയെയും ഇതേ സ്കോറിന് വീഴ്ത്തിയിരുന്നു. ഇത്തവണയും അഷ്മിത ചാലിഹയാണ് ഇന്ത്യൻ വിജയക്കുതിപ്പിന് വലിയ തുടക്കം നൽകിയത്. ലോക 18ാം നമ്പർ യിവോ ജിയ മിന്നിനെ നേരിട്ടുള്ള സെറ്റുകളിൽ (15-21, 18-21) അട്ടിമറിച്ചായിരുന്നു ചാലിഹയുടെ മുന്നേറ്റം.
പ്രിയ കൊഞ്ചെങ്ബാം- ശ്രുതി മിശ്ര കൂട്ടുകെട്ട് അടുത്ത കളി ജയിച്ചതോടെ ലീഡുയർത്തിയ ടീമിനായി ഇഷാ റാണിയും ജയിച്ച് വിജയം ഉറപ്പാക്കി. അടുത്ത ഡബ്ൾസിൽ തോൽവി പിണഞ്ഞെങ്കിലും പുതുമുറ താരം ആൻമോൽ ഖർബ് 21-15, 21-13 ന്റെ ജയവുമായി സ്കോർ 4-1ലെത്തിച്ചു. ഉബർ കപ്പിൽ 1957, 2014, 2016 വർഷങ്ങളിൽ സെമിയിലെത്തിയതാണ് ടീം ഇന്ത്യയുടെ വലിയ നേട്ടം.
ഇത്തവണ ഫൈനൽ വരെ എത്താനായാൽതന്നെ ചരിത്രം കുറിക്കാനാകും. കാനഡക്കെതിരെ ചൈനയും ജയം കുറിച്ചതോടെയാണ് ഇന്ത്യയുടെ ക്വാർട്ടർ പ്രവേശനം ഉറപ്പായത്. ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കാൻ ചൊവ്വാഴ്ച ഇന്ത്യ ചൈനയെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.