ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം; കിരീടം നിലനിർത്താൻ സിന്ധു
text_fieldsവേൽവ (സ്പെയിൻ): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിന് ഇന്ന് സ്പെയിനിലെ വേൽവയിൽ തുടക്കമാവുേമ്പാൾ വനിത കിരീടം നിലനിർത്താൻ ഇന്ത്യയുടെ പി.വി. സിന്ധു ഇറങ്ങുന്നു. കഴിഞ്ഞതവണ സ്വിറ്റ്സർലൻഡിലെ ബേസലിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ ജേത്രിയായി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായ സിന്ധു ഇത്തവണ ആറാം സീഡാണ്.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ച ഹൈദരാബാദുകാരിക്ക് ലോക 49ാം റാങ്കുകാരി സ്ലൊവാക്യയുടെ മാർട്ടിന റെപിസ്കയാണ് രണ്ടാം റൗണ്ട് എതിരാളി. മൂന്നാം സീഡ് ജപ്പാെൻറ നൊസോമി ഒകുഹാര, നാലാം സീഡ് സ്പെയിനിെൻറ കരോലിന മരിൻ എന്നിവർ പിന്മാറിയതിനാൽ ടോപ്സീഡ് തായ്വാെൻറ തായ് സൂ യിങ്, രണ്ടാം സീഡ് ജപ്പാെൻറ അകാനി യമഗൂചി, അഞ്ചാം സീഡ് ദ. കൊറിയയുടെ ആൻ സെ യങ് എന്നിവരായിരിക്കും സിന്ധുവിെൻറ പ്രധാന എതിരാളികൾ. അടുത്തിടെ ബാലിയിൽ നടന്ന വേൾഡ് ടൂർ ഫൈനൽസിൽ ആൻ സെ യങ്ങിനോടാണ് സിന്ധു ഫൈനലിൽ തോറ്റത്. മുൻറണ്ണറപ്പ് ഇന്ത്യയുടെ സൈന നെഹ്വാൾ ഇത്തവണ പങ്കെടുക്കുന്നില്ല.
പുരുഷ വിഭാഗത്തിൽ 12ാം സീഡ് കെ. ശ്രീകാന്ത്, 14ാം സീഡ് സായ് പ്രണീത് എന്നിവരെ കൂടാതെ മലയാളി താരം എച്ച്.എസ്. പ്രണോയ്, യുവതാരം ലക്ഷ്യ സെൻ എന്നിവർ മാറ്റുരക്കുന്നുണ്ട്. പുരുഷ, വനിത, മിക്സഡ് ഡബ്ൾസുകളിലും ഇന്ത്യൻ ജോടികൾ ഇറങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.