Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightബൊപ്പണ്ണ സഖ്യം യു.എസ്...

ബൊപ്പണ്ണ സഖ്യം യു.എസ് ഓപൺ സെമിയിൽ പുറത്ത്

text_fields
bookmark_border
ബൊപ്പണ്ണ സഖ്യം യു.എസ് ഓപൺ സെമിയിൽ പുറത്ത്
cancel

ന്യൂയോർക്ക്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണയും ഇന്തോനേഷ്യക്കാരി ആൾഡില സത്ജിയാദിയും ചേർന്ന സഖ്യം യു.എസ് ഓപൺ മിക്സഡ് ഡബിൾസ് സെമിയിൽ പുറത്തായി. അമേരിക്കൻ സഖ്യമായ ഡൊണാൾഡ് യങ്-ടെയ്‍ലർ ടൗൺസൺഡ് എന്നിവരോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം. സ്കോർ: 3-6, 4-6.

ക്വാർട്ടറിൽ ഡബിൾസിൽ ബൊപ്പണ്ണയുടെ പങ്കാളി കൂടിയായ മാത്യു എബ്ദേനും ബാർബൊറ ക്രെജികോവയും ചേർന്ന സഖ്യത്തെ ആവേശപ്പോരിനൊടുവിൽ 7-6 (7-4), 2-6, 10-7ന് കീഴടക്കിയായിരുന്നു സെമി പ്രവേശം. ഡബിൾസിൽ ബൊപ്പണ്ണയും മാത്യൂ എബ്ദേനും ചേർന്ന സഖ്യം കഴിഞ്ഞ ദിവസം മൂന്നാം റൗണ്ടിൽ പുറത്തായിരുന്നു. രണ്ടാം സീഡുകാരെ 6-1, 7-5 എന്ന സ്കോറിന് അർജന്റീനക്കാരായ മാക്സിമോ ഗോൺസാലസ്-ആന്ദ്രെ മൊൾത്തേനി സഖ്യമാണ് വീഴ്ത്തിയത്.

ബൊപ്പണ്ണ സഖ്യം പുറത്തായതോടെ യു.എസ് ഓപണിലെ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു. സിംഗിൾസിൽ സുമിത് നാഗൽ ആദ്യ ​റൗണ്ടിൽ തോറ്റ് പുറത്തായിരുന്നു. ഡബിൾസിൽ യുകി ഭാംബ്രി-ശ്രീറാം ബാലാജി സഖ്യവും നേരത്തെ മടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohan BopannaUS Open 2024
News Summary - Bopanna is out from the US Open semis
Next Story