സി.എ.ജി റിപ്പോർട്ട്: ട്രഷറർക്കെതിരെ നിയമനടപടി -ഉഷ
text_fieldsന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡുമായുള്ള തെറ്റായ സ്പോൺസർഷിപ് കരാറിലൂടെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 24 കോടിയുടെ നഷ്ടം വരുത്തിയെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ടിനെതിരെ ഐ.ഒ.എ പ്രസിഡന്റ് പി.ടി ഉഷ.
സി.എ.ജി റിപ്പോർട്ടിൽ ഐ.ഒ.എ ട്രഷറർ സഹദേവ് യാദവ് ഉന്നയിച്ച അവകാശവാദങ്ങൾ നിരാകരിച്ച അവർ, നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഐ.ഒ.എ എക്‌സിക്യൂട്ടിവ് കൗൺസിലിന്റെ അറിവില്ലാതെയാണ് താൻ പ്രവർത്തിച്ചതെന്ന ആരോപണവും ഉഷ നിഷേധിച്ചു. ഇത് ഐ.ഒ.എയെ അപകീർത്തിപ്പെടുത്താനും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ്. യഥാർഥത്തിൽ, ചർച്ചനിർദേശം 2023 സെപ്റ്റംബർ ഒമ്പതിന് എല്ലാ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾക്കും കൈമാറിയിട്ടുണ്ട്.
സ്പോൺസർഷിപ് കമ്മിറ്റി പ്രതിനിധിയും യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പ്രമുഖ കായിക അഭിഭാഷകരിൽ ഒരാളായ നന്ദൻ കാമത്തിന്റെ മാർഗനിർദേശപ്രകാരമാണ് കരാറിന്റെ അനുബന്ധം തയാറാക്കിയത്. എല്ലാ തീരുമാനങ്ങളും ഐ.ഒ.എയുടെയും ഇന്ത്യൻ അത്‌ലറ്റുകളുടെയും താൽപര്യം മുൻനിർത്തിയാണ്. സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്- ഉഷക്ക് വേണ്ടി ഐ.ഒ.എ പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.