ഇന്ത്യൻ വെൽസ് കിരീടം നേടി അൽകാരസ് ലോക ഒന്നാം നമ്പർ
text_fieldsഅരിസോണ (യു.എസ്): റഷ്യയുടെ ഡാനീൽ മെദ് വദെവിന്റെ അപരാജിത കുതിപ്പിന് അന്ത്യമിട്ട് ഇന്ത്യൻ വെൽസ് ഓപൺ ടെന്നിസ് കിരീടം നേടിയ കാർലോസ് അൽകാരസ് ലോക ഒന്നാം നമ്പർ പദവിയും തിരിച്ചുപിടിച്ചു. ഒന്നാമനായി റെക്കോഡോടെ 380 ആഴ്ചകൾ പൂർത്തിയാക്കിയ സെർബിയൻ ഇതിഹാസം നൊവാക് ദ്യോകോവിചിനെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിയാണ് സ്പാനിഷ് താരത്തിന്റെ കുതിപ്പ്.
18 വർഷത്തിന് ശേഷം റാഫേൽ നദാൽ ആദ്യ പത്തിൽനിന്ന് പുറത്തായി. 13ാം റാങ്കുകാരനാണ് സ്പാനിഷ് ഇതിഹാസമിപ്പോൾ.
ഇന്ത്യൻ വെൽസ് പുരുഷ സിംഗ്ൾസ് ഫൈനലിൽ 6-3, 6-2 നായിരുന്നു മെദ് വദെവിനെതിരെ അൽകാരസിന്റെ ജയം. 19 മത്സരങ്ങളിൽ തോൽവി അറിയാതെ മുന്നേറുകയായിരുന്നു മെദ് വദെവ്. വിസ പ്രശ്നങ്ങൾ കാരണം ദ്യോകോവിച് ഇന്ത്യൻ വെൽസിൽ കളിച്ചിരുന്നില്ല. 19 വയസ്സുകാരനായ അൽകാരസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം നമ്പർ താരമെന്ന റെക്കോഡ് കരസ്ഥമാക്കിയിരുന്നു.
20 ആഴ്ച ഒന്നാമനായി തുടർന്ന അൽകാരസിൽനിന്ന് 2023 ജനുവരിയിൽ ദ്യോകോവിച് സ്ഥാനം തിരിച്ചുപിടിച്ചു. തുടർന്നാണ് ഒന്നാം നമ്പറിൽ കരിയറിലാകെ ദ്യോകോ 380 ആഴ്ചകൾ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.