ചെസ് ഒളിമ്പ്യാഡ്: ഇന്നുമുതൽ കരുനീക്കം
text_fieldsബുഡപെസ്റ്റ് (ഹംഗറി): 45ാമത് ചെസ് ഒളിമ്പ്യാഡ് മത്സരങ്ങൾ ബുധനാഴ്ച തുടങ്ങും. ഓപൺ, വനിത വിഭാഗങ്ങളിലായി ഓരോ ടീമുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുവ ഗ്രാൻഡ് മാസ്റ്റർമാരായ ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി, അർജുൻ എറിഗെയ്സി, പി. ഹരികൃഷ്ണൻ എന്നിവരടങ്ങിയതാണ് ഓപൺ ടീം. വനിതകളിൽ ഡി. ഹരിക, ആർ. വൈശാലി, ദിവ്യ ദേശ്മുഖ്, താനിയ സച്ദേവ് എന്നിവരും മത്സരിക്കും. കഴിഞ്ഞ തവണ ചെന്നൈയിലായിരുന്നു ചെസ് ഒളിമ്പ്യാഡ്. അന്ന് ഇരുവിഭാഗങ്ങളിലും ഇന്ത്യ വെങ്കലം നേടി.
വനിതകളിൽ ടോപ് സീഡാണ് ഇന്ത്യ. സൂപ്പർ താരങ്ങളിലൊരാളായ കൊനേരു ഹംപി പങ്കെടുക്കുന്നില്ലെങ്കിലും മെഡൽ പ്രതീക്ഷയുണ്ട്. ഓപണിൽ രണ്ടാം സീഡാണ് ഇന്ത്യ. ഒന്നും മൂന്നും സീഡുകാർ യഥാക്രമം യു.എസും ചൈനയുമാണ്. ചൈന കഴിഞ്ഞ തവണ പങ്കെടുത്തിരുന്നില്ല. ആതിഥേയരായ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓപണിൽ മൂന്നും വനിതകളിൽ രണ്ടും ടീമുകൾ ഇറങ്ങി. ഓപണിൽ ഉസ്ബെകിസ്താനും അർമേനിയയും ആദ്യ രണ്ട് സ്ഥാനക്കാരായി. വനിതകളിൽ യുക്രെയ്നും ജോർജിയക്കുമായിരുന്നു സ്വർണവും വെള്ളിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.