Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightചെസ് ഒളിമ്പ്യാഡ്:...

ചെസ് ഒളിമ്പ്യാഡ്: സ്വർണത്തിനരികെ ഇന്ത്യ

text_fields
bookmark_border
Arjun Erigaisi
cancel
camera_alt

അ​ർ​ജു​ൻ എ​രി​ഗെ​യ്സി മ​ത്സ​ര​ത്തി​നി​ടെ

ബു​ഡാ​പെ​സ്റ്റ്: ചെ​സ് ഒ​ളി​മ്പ്യാ​ഡി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ​ന്മാ​ർ സ്വ​ർ​ണ​ത്തി​ന​രി​കെ. ഇ​റാ​നെ തോ​ൽ​പി​ച്ചാ​ണ് ഇ​ന്ത്യ​ൻ സം​ഘം കു​തി​ക്കു​ന്ന​ത്. 0.5 പോ​യ​ന്റി​നെ​തി​രെ 3.5 പോ​യ​ന്റി​ന് ഇ​റാ​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. എ​ട്ട് ക​ളി​ക​ളി​ൽ എ​ട്ടും ജ​യി​ച്ച ഇ​ന്ത്യ​ക്ക് 16 പോ​യ​ന്റു​ണ്ട്. ഹം​ഗ​റി, ഉ​സ്ബ​കി​സ്താ​ൻ ടീ​മു​ക​ളേ​ക്കാ​ൾ ര​ണ്ട് പോ​യ​ന്റി​ന്റെ നി​ർ​ണാ​യ​ക ലീ​ഡാ​ണു​ള്ള​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. അ​തേ​സ​മ​യം, വ​നി​ത ടീം ​പോ​ള​ണ്ടി​നോ​ട് തോ​റ്റു. പോ​ള​ണ്ടി​നും ക​സാ​ഖ്സ്താ​നു​മൊ​പ്പം ഇ​ന്ത്യ​ൻ വ​നി​ത​ക​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ക​യാ​ണ്. പു​രു​ഷ​ന്മാ​രി​ൽ ഇ​ന്ത്യ​യു​ടെ അ​ർ​ജു​ൻ എ​രി​ഗെ​യ്സി​യും ഡി. ​ഗു​കേ​ഷും വി​ദി​ത് ഗു​ജ്റാ​ത്തി​യും ജ​യി​ച്ചു. ആ​ർ. പ്ര​ഗ്നാ​ന​ന്ദ​ക്ക് സ​മ​നി​ല​യാ​യി​രു​ന്നു ഫ​ലം. വ​നി​ത​ക​ളി​ൽ ഡി. ​ഹ​രി​ക​യും ആ​ർ. വൈ​ശാ​ലി​യും തോ​റ്റു. ദി​വ്യ ദേ​ശ്മു​ഖാ​ണ് ജ​യി​ച്ച ഏ​ക താ​രം. വ​ന്തി​ക അ​ഗ​ർ​വാ​ൾ സ​മ​നി​ല വ​ഴ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chess Olympiad
News Summary - Chess Olympiad
Next Story