Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightആ​റ് മി​നിറ്റ് കൊ​ണ്ട്...

ആ​റ് മി​നിറ്റ് കൊ​ണ്ട് ചാ​ലി​യാ​ർ പു​ഴ നീ​ന്തി​ക്ക​ട​ന്ന് ചേ​ലേ​മ്പ്ര​യി​ലെ താ​ര​ങ്ങ​ൾ

text_fields
bookmark_border
ആ​റ് മി​നിറ്റ് കൊ​ണ്ട് ചാ​ലി​യാ​ർ പു​ഴ നീ​ന്തി​ക്ക​ട​ന്ന് ചേ​ലേ​മ്പ്ര​യി​ലെ താ​ര​ങ്ങ​ൾ
cancel
camera_alt

ആ​റു മി​നി​റ്റ് കൊ​ണ്ട് ചാ​ലി​യാ​ർ നീ​ന്തി​ക്ക​ട​ന്ന കു​ട്ടി​ക​ൾ

ചേ​ലേ​മ്പ്ര: എ​ട്ടും പ​ത്തും പ​ന്ത്ര​ണ്ടും വ​യ​സ്സു​ള്ള 13 കു​ട്ടി​ക​ൾ ചാ​ലി​യാ​ർ പു​ഴ നീ​ന്തി​ക്ക​ട​ന്ന​ത് ആ​റ് മി​നി​റ്റ് കൊ​ണ്ട്. ചേ​ലേ​മ്പ്ര സിം​ഫി​ൻ അ​ക്കാ​ദ​മി​യി​ലെ 13 കു​ട്ടി​ക​ളാ​ണ് ചാ​ലി​യാ​ർ പു​ഴ നീ​ന്തി ക​ട​ന്ന​ത്. പെ​രു​മ​ണ്ണ ഭാ​ഗ​ത്ത് നി​ന്ന് നീ​ന്തി വാ​ഴ​യൂ​ർ മൂ​ള​പ്പു​റം ക​ട​വി​ൽ എ​ത്തി. കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി നീ​ന്ത​ൽ കോ​ച്ചും ഗോ​ൾ​ഡ് മെ​ഡ​ൽ ജേ​താ​വു​മാ​യ സൂ​ര്യ സു​രേ​ന്ദ്ര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

മ​ല​പ്പു​റം ജി​ല്ല അ​ക്വാ​റ്റി​ക്ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കോ​ച്ച് ഹാ​ഷി​ർ ചേ​ലൂ​പ്പാ​ട​ത്തി‍െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ൾ നേ​ര​ത്തെ ജി​ല്ല ചാ​മ്പ്യ​ൻ​മാ​രാ​യി​രു​ന്നു. ഹൃ​തു കൃ​ഷ്ണ​ൻ, യ​ദു കൃ​ഷ്ണ, ന​ബ്ബ​ൻ, മു​ഹ​മ്മ​ദ്‌ ഹി​ഷാം, നി​ര​ഞ്ജ​ൻ, അ​ശ്വ​തി, ദേ​വി​ക, അ​നു​ഷ്ക, സ്വാ​തി കൃ​ഷ്ണ, അ​ജ്സ​ൽ, അ​ഫ്‍സി​ൻ, കൃ​ഷ്‌​ണേ​ന്തു, ആ​ന​ന്ദ് എ​ന്നീ കു​ട്ടി​ക​ളാ​ണ് നീ​ന്ത​ൽ യ​ജ്ഞ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഹ​ഫ്സ​ത്ത് ബീ​വി, സിം​ഫി​ൻ അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളാ​യ വി. ​സു​രേ​ഷ് , ജ്യോ​തി​ബ​സു, സി.​പി. ഷ​ബീ​റ​ലി, കെ.​ആ​ർ. ശ്രീ​ഹ​രി, പു​രു​ഷോ​ത്ത​മ​ൻ, ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chaliyar Riverswimming
News Summary - Children swimming in the Chaliyar River
Next Story