Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightലൂയിസ്​ ഹാമിൽട്ടണ്​...

ലൂയിസ്​ ഹാമിൽട്ടണ്​ കോവിഡ്​; എഫ്​ വൺ റോളക്​സ്​ സഖീർ ഗ്രാൻഡ്​ പ്രീ നഷ്​ടമാകും

text_fields
bookmark_border
ലൂയിസ്​ ഹാമിൽട്ടണ്​ കോവിഡ്​; എഫ്​ വൺ റോളക്​സ്​ സഖീർ ഗ്രാൻഡ്​ പ്രീ നഷ്​ടമാകും
cancel

മനാമ: ലോക ചാമ്പ്യൻ മെഴ്​സിഡസി​െൻറ ലൂയിസ്​ ഹാമിൽട്ടണ്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോ​ടെ, ഡിസംബർ നാലിന്​ ആരംഭിക്കുന്ന ഫോർമുല വൺ റോളക്​സ്​ സഖീർ ഗ്രാൻഡ്​ പ്രീ അദ്ദേഹത്തിന്​ നഷ്​ടമാകും.

തിങ്കളാഴ്​ച നേരിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. സ്വയം നിരീക്ഷണത്തിൽ കഴിയുന്ന ഹാമിൽട്ടണ്​ പകരക്കാരനെ വൈകാതെ പ്രഖ്യാപിക്കുമെന്ന്​ ടീം മാനേജ്​മെൻറ്​ അറിയിച്ചു.

ഇതിനകം തന്നെ ചാമ്പ്യൻ പട്ടം ഉറപ്പിച്ച ഹാമിൽട്ടൺ ഞായറാഴ്​ച നടന്ന ആദ്യ ബഹ്​റൈൻ ഗ്രാൻഡ്​ പ്രീയിലും ജേതാവായിരുന്നു. നവംബർ 15ന്​ നടന്ന തുർക്കി ഗ്രാൻഡ്​ പ്രീ മത്സരത്തിലാണ്​ ഹാമിൽട്ടൺ ഏഴാം ലോക കിരീടം സ്വന്തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Louis Hamilton
Next Story