പൂരത്തിന് 10 നാൾ
text_fieldsന്യൂഡൽഹി: നാലു മാസമായിട്ടേയുള്ളൂ പൂരം അടങ്ങിയിട്ട്. അറേബ്യൻ മണ്ണിലെ വെടിക്കെട്ടിെൻറയും മേളക്കൊഴുപ്പിെൻറയും ആഘോഷമടങ്ങുംമുമ്പ് ഇന്ത്യൻ മണ്ണിൽ പുതുപൂരത്തിന് നാളുകളായി. ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസൺ പോരാട്ടത്തിന് തിരിതെളിയാൻ ഇനി പത്തു നാൾ മാത്രം. കോവിഡ് മഹാമാരിയെ തുടർന്ന് കടൽ കടന്ന് ദുബൈയിൽ നടന്ന 13ാം സീസണിെൻറ ആവേശവുമായാണ് പുതുസീസൺ വന്നെത്തുന്നത്. ഇടവേളക്കുശേഷം ഇന്ത്യൻ മണ്ണിൽ തിരികെയെത്തുന്ന ചാമ്പ്യൻഷിപ്പിന് ആറു നഗരങ്ങൾ വേദിയാവും.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മൂന്നു ഫോർമാറ്റിലും ജയിച്ച് ഇന്ത്യൻ താരങ്ങൾ നീലക്കുപ്പായമഴിച്ച് പുതിയ താവളങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. ഇനി എട്ടു ടീമുകളുടെ മേൽവിലാസത്തിലാവും അവരുടെ പോരാട്ടം. കോവിഡ് നിയന്ത്രണങ്ങൾ പരിഗണിച്ച് കൊൽക്കത്ത, ഡൽഹി, ബംഗളൂരു, അഹ്മദാബാദ്, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളിലായാണ് സീസണിലെ മത്സരങ്ങൾ ക്രമീകരിച്ചത്. ഏപ്രിൽ ഒമ്പതിന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്-ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് മത്സരത്തോടെ സീസൺ തുടങ്ങും. മേയ് 30ന് അഹ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഫൈനൽ.
വിദേശ താരങ്ങൾ ഉൾപ്പെടെയുള്ളവർ ടീമുകൾക്കൊപ്പം ചേർന്നുകഴിഞ്ഞു. ക്വാറൻറീനും കഴിഞ്ഞ് പലരും പരിശീലനവും തുടങ്ങി. കഴിഞ്ഞ സീസൺ മാതൃകയിൽ ബയോ സുരക്ഷാ ബബ്ളിൽ തന്നെയാണ് ഇക്കുറിയും കളി. ടൂർണമെൻറിലെ ആദ്യഘട്ട മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനമില്ല.
16.25 കോടി
ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസാണ് ടൂർണമെൻറിലെ വിലപ്പെട്ട താരം. ഓൾറൗണ്ടറെ രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. ചെൈന്ന സൂപ്പർ കിങ്സ് വാങ്ങിയ കൃഷ്ണപ്പ ഗൗതമാണ് വിലയേറിയ ഇന്ത്യൻ താരം (9.25 കോടി).
ഋഷഭ് പന്ത് ഡൽഹി ക്യാപ്റ്റൻ
പരിക്കേറ്റ ശ്രേയസ് അയ്യർക്കു പകരം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് ഡൽഹി കാപിറ്റൽസിനെ നയിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിനിടെ തോളിന് പരിക്കേറ്റ ശ്രേയസിന് ഐ.പി.എൽ സീസൺ പൂർണമായും നഷ്ടമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.