54 പന്തിൽ 137 റൺസ്; അസ്ഹറുദ്ദീനെ അഭിനന്ദിച്ച് സെവാഗും ഭോഗ്ലയും
text_fieldsമുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 54 പന്തിൽ 137 റൺസുമായി കേരള ഇന്നിങ്സിന്റെ നെടുംതൂണായ മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും കമേന്ററ്റർ ഹർഷ ഭോഗ്ലയും. അസ്ഹറുദ്ദീന്റെ ബാറ്റിങ് താൻ ആസ്വദിച്ചുവെന്ന് സെവാഗ് ട്വിറ്ററിൽ കുറിച്ചു. പിഴവുകളില്ലാതെ അസ്ഹറുദ്ദീൻ ഇന്നിങ്സ് അവസാനിപ്പിച്ചുവെന്നും സെവാഗ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീനെന്ന പേരിൽ താനൊരു അസാധ്യനായ കളിക്കാരനെ കണ്ടിരുന്നു. ഇപ്പോൾ അതേ പേരിൽ വീണ്ടും അത്തരമൊരു കളിക്കാരൻ. അദ്ദേഹത്തിന് നല്ല ഷോട്ടുകൾ കളിക്കാൻ കഴിയുമെന്നും ഭോഗ്ല ട്വിറ്ററിൽ കുറിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീെൻറ അസാമാന്യപ്രകടനത്തിന്‍റെ മികവിൽ മുംബൈയെ കേരളം തകർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.