രാഹുലും ജദേജയും തുണച്ചു; ഓസീസിന് 162 റൺസ് ലക്ഷ്യമുയർത്തി ഇന്ത്യ
text_fieldsകാൻബറ: ട്വൻറി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഏഴുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മുന്നോട്ടുവെച്ചത് 162 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യാനിറങ്ങിയ സന്ദർശക നിരയിൽ 40 പന്തിൽ 51 റൺസെടുത്ത കെ.എൽ. രാഹുലാണ് ടോപ്സ്കോറർ. രവീന്ദ്ര ജദേജ (23 പന്തിൽ 44 നോട്ടൗട്ട്), മലയാളി താരം സഞ്ജു സാംസൺ (15 പന്തിൽ 23), ഹാർദിക് പാണ്ഡ്യ (15 പന്തിൽ 16) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്സ്മാന്മാർ.
തരക്കേടില്ലാത്ത സ്കോറിലേക്കെന്ന് തോന്നിച്ച ഇന്നിങ്സിന് മൂന്നു വിക്കെറ്റടുത്ത മോയിസസ് ഹെൻറിക്വസിെൻറ മികവിൽ കടിഞ്ഞാണിടുകയായിരുന്നു ഓസീസ്. രണ്ടു വിക്കറ്റിന് 86 റൺസെന്ന നിലയിൽ നിൽക്കെ സഞ്ജു പുറത്തായതോടെ ഇന്ത്യ ബാക്ക്ഫൂട്ടിലാവുകയായിരുന്നു. മികച്ച തുടക്കം കിട്ടിയ സഞ്ജു 15 പന്തിൽ ഒരു സിക്സടക്കം 23ലെത്തിയ ശേഷം ഹെൻറിക്വസിെൻറ പന്തിൽ മിഡോഫിൽ മിച്ചൽ സ്വെപ്സണ് പിടികൊടുത്ത് മടങ്ങുകയായിരുന്നു. ഒരു ഫോറും ഒരു സിക്സുമടങ്ങിയതാണ് സഞ്ജുവിെൻറ ഇന്നിങ്സ്. ആറിന് 114 റൺസെന്ന നിലയിൽ പരുങ്ങിയ ഇന്നിങ്സിനെ അവസാന ഘട്ടത്തിൽ ആഞ്ഞടിച്ച ജദേജയാണ് 150 കടത്തിയത്. ജദേജ അഞ്ചു ഫോറും ഒരു സിക്സുമടിച്ചു.
െക.എൽ. രാഹുൽ അഞ്ചു ഫോറും ഒരു സിക്സുമടക്കമാണ് അർധശതകം പിന്നിട്ടത്. ശിഖർ ധവാൻ (ആറു പന്തിൽ ഒന്ന്), വിരാട് കോഹ്ലി (ഒമ്പത് പന്തിൽ ഒമ്പത്), മനീഷ് പാണ്ഡെ (എട്ടു പന്തിൽ രണ്ട്), വാഷിങ്ടൺ സുന്ദർ (നാലു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാർ. മിച്ചൽ സ്റ്റാർക് രണ്ടു വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.