Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവാർണറിനും പാണ്ഡേക്കും...

വാർണറിനും പാണ്ഡേക്കും ഫിഫ്​റ്റി; ചെന്നൈക്കെതിരെ ഹൈദരാബാദിന്​ തരക്കേടില്ലാത്ത സ്കോർ

text_fields
bookmark_border
warner and pandey
cancel

ന്യൂഡൽഹി: സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരായ ഐ.പി.എൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്​സിന്​ 172 റൺസ്​ വിജയലക്ഷ്യം. ​ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ഹൈദരാബാദ്​ 20 ഓവറിൽ മൂന്ന്​ വിക്കറ്റ്​ നഷ്​ടത്തിൽ 171 റൺസെടുത്തു.

രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡേവിഡ്​ വാർണറും (55 പന്തിൽ 57) മനീഷ്​ പാണ്ഡേയുമാണ് (46 പന്തിൽ 61)​ ഹൈദരാബാദ്​ ഇന്നിങ്​സിന്​ അടിത്തറയിട്ടത്​. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കെയ്​ൻ വില്യംസണും (10 പന്തിൽ 26 ​േനാട്ടൗട്ട്​) കേദാർ ജാദവുമാണ് (നാല്​ പന്തിൽ 12 ​േനാട്ടൗട്ട്) സ്​കോർ 171ലെത്തിച്ചത്​​. ​

പരിക്ക്​ ഭേദമായ ഓൾറൗണ്ടർ മുഈൻ അലിയും ലുൻഗി എൻഗിഡിയും ചെന്നൈ നിരയിൽ ഇറങ്ങി. ഇംറാൻ താഹിറിനും ഡ്വൈൻ ബ്രാവോക്കുമാണ്​ സ്​ഥാനം നഷ്​ടമായത്​. മനീഷ്​ പാണ്ഡേയും സന്ദീപ്​ ശർമയും സൺറൈസേഴ്​സ്​ ഇലവനിൽ മടങ്ങിയെത്തി​.

നാലാം ഓവറിൽ 25 റൺസിലെത്തി നിൽക്കേ അപകടകാരിയായ ഓപണർ ജോണി ബെയർസ്​റ്റോയെ മടക്കി സാം കറൻ ചെന്നൈക്ക്​ ആദ്യ ബ്രേക്ക്​ത്രൂ നൽകി. പതിവിൽ നിന്ന്​ വിപരീതമായി നങ്കൂരമിട്ടായിരുന്നു വാർണറിന്‍റെ ബാറ്റിങ്​. 12 ഓവർ പിന്നിടു​േമ്പാൾ ഒന്നിന്​ 82 റൺസെന്ന നിലയിലായിരുന്നു ഹൈദരാബാദ്​.

വൺഡൗണായിറങ്ങിയ മനീഷ്​ പാണ്ഡേ 35 പന്തിൽ അർധശതകം തികച്ചു. സിക്​സടിച്ച്​ അർധസെഞ്ച്വറി നേടിയ വാർണർ ട്വന്‍റി20യിൽ 10,000 റൺസ്​ തികച്ചു. ഐ.പി.എല്ലിലെ വാർണറുടെ 200ാം സിക്​സും മത്സരത്തിൽ പിറന്നു. സ്​കോർ 128ലെത്തി നിൽക്കേ വാർണറെ പുറത്താക്കി എൻഗിഡിയാണ്​ കൂട്ടുകെട്ട്​ പൊളിച്ചത്​. രണ്ടാം വിക്കറ്റിൽ 106 റൺസാണ്​ ഇരുവരും ചേർത്തത്​. മൂന്ന്​ ബൗണ്ടറിയും രണ്ട്​ സിക്​സുമാണ്​ വാർണർ പായിച്ചത്​.

തൊട്ടുപിന്നാലെ 17.5 ഓവറിൽ സ്​കോർ 134ൽ എത്തിനിൽക്കേ പാണ്ഡേയും മടങ്ങി. ശർദുൽ ഠാക്കൂർ എറിഞ്ഞ 19ാം ഓവറിൽ ഒരു സിക്​സും മൂന്ന്​ ബൗണ്ടറിയുമടക്കം കെയ്​ൻ വില്യംസൺ 20 റൺസ്​ വാരി. 20ാം ഓവറിൽ സാം കറൻ 13 റൺസ്​ വഴങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingssunrisers hyderabadIPL 2021
News Summary - 172 target for chennai super kings against sunrisers hyderabad
Next Story