അർഷ്ദീപ് സിങ്ങിനും യുസ്വേന്ദ്ര ചഹലിനും 18 കോടി; പണമെറിഞ്ഞത് പഞ്ചാബ് കിങ്സ്
text_fieldsജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് താര ലേലത്തിൽ പഞ്ചാബ് കിങ്സിന്റെ തേരോട്ടം. കഴിഞ്ഞ സീസണിലെ റെക്കോഡ് തുക മറികടന്നാണ് 26.75 കോടിക്ക് ശ്രേയസ് അയ്യരെ പഞ്ചാബ് ടീമിലെത്തിച്ചത്. ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെയും സ്പിന്നർ യുസ്വേന്ദ്ര ചഹലിനെയും 18 കോടി വീതം നൽകിയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 2014നു ശേഷം ഇതുവരെയും േപ്ലഓഫ് കളിച്ചിട്ടില്ലാത്ത പഞ്ചാബിന്റെ വശമാണ് ഏറ്റവും കൂടുതൽ പണം ബാക്കിയുള്ളത് -110.5 കോടി രൂപ.
ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായത് കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായിരുന്ന ഋഷഭ് പന്താണ്. 27 കോടി രൂപക്ക് ലഖ്നോ സൂപ്പർ ജയന്റ്സാണ് സ്വന്തമാക്കിയത്.
പന്തിന് വേണ്ടി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു മത്സരിച്ചെങ്കിലും ലഖ്നോ താരത്തെ ടീമിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനായിരുന്നു പന്ത്.
ജോസ് ബട്ട്ലറിനെ 15.75 കോടി രൂപക്കും മുഹമ്മദ് സിറാജിനെ 12.25 കോടി രൂപക്കും കഗിസോ റബദയെ 10.75 കോടി രൂപക്കും ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കി. കെ.എൽ.രാഹുലിനെ 14 കോടിക്കും മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്കും ഡൽഹി ക്യാപിറ്റൽസ് ടീമിലെത്തിച്ചു. മുഹമ്മദ് ഷമിയെ 10 കോടി രൂപക്ക് സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കി. ലിയാം ലിവിങ്സ്റ്റണെ 8.75 കോടിക്ക് റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവും ഡേവിഡ് മില്ലറിനെ 7.5 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും സ്വന്തമാക്കി.
ഇന്നും നാളെയും ജിദ്ദയിൽ നടക്കുന്ന താരലേലത്തിൽ 10 ഐ.പി.എൽ വമ്പന്മാർക്കായി 12 മാർക്വീ താരങ്ങളടക്കം 574 പേരാണ് മാറ്റുരക്കുന്നത്. ഇവരിൽ 210 പേർ വിദേശികളും 367 ഇന്ത്യക്കാരുമാണ്. 204 ഒഴിവുകളുള്ളതിൽ 70 പേർ വിദേശികളാകും.
വിലയേറിയ താരങ്ങൾ
- ഋഷഭ് പന്ത് - 27 കോടി രൂപ -ലഖ്നോ സൂപ്പർ ജയന്റ്സ്
- ശ്രേയസ് അയ്യർ- 26 കോടി രൂപ - പഞ്ചാബ് കിങ്സ്
- വെങ്കിടേഷ് അയ്യർ -23.75 കോടി -കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
- അർഷ്ദീപ് സിംഗ് -18 കോടി - പഞ്ചാബ് കിങ്സ്
- യുസ്വേന്ദ്ര ചാഹൽ -18 കോടി -പഞ്ചാബ് കിങ്സ്
- ജോസ് ബട്ട്‌ലർ -15.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
- കെ.എൽ രാഹുൽ-14 കോടി - ഡൽഹി ക്യാപിറ്റൽസ്
- മുഹമ്മദ് സിറാജ് 12.25 കോടി -ഗുജറാത്ത് ടൈറ്റൻസ്
- മിച്ചൽ സ്റ്റാർക്ക്11.75 കോടി - ഡൽഹി ക്യാപിറ്റൽസ്
- മാർക്കസ് സ്റ്റോയിനിസ് -11 കോടി - പഞ്ചാബ് കിങ്സ്
- കാഗിസോ റബദ - 10.75 കോടി - ഗുജറാത്ത് ടൈറ്റൻസ്
- മുഹമ്മദ് ഷമി- 10 കോടി- സൺറൈസേഴ്സ് ഹൈദരാബാദ്
- രവിചന്ദ്രൻ അശ്വിൻ -9.75കോടി -ചെന്നൈ സൂപ്പർ കിങ്സ്
ജാക് ഫ്രേസർ മക്ഗർക് -9 കോടി - ഡൽഹി ക്യാപിറ്റൽസ്
ലിയാം ലിവിംഗ്സ്റ്റൺ 8.75 കോടി - റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.