ഇന്ത്യയെ പിടിച്ചുകെട്ടി; വിൻഡീസിന് നാലു റൺസ് ജയം
text_fieldsടറൂബ: ഇന്ത്യക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റീൻഡീസിന് നാലു റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിൽ 145 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
അരങ്ങേറ്റ മത്സരം കളിച്ച തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 22 പന്തിൽ മൂന്നു സിക്സും രണ്ടു ഫോറുമടക്കം 39 റൺസെടുത്താണ് താരം പുറത്തായത്. ഇഷാൻ കിഷൻ (ഒമ്പത് പന്തിൽ ആറ്), ശുഭ്മൻ ഗിൽ (ഒമ്പത് പന്തിൽ മൂന്ന്), സൂര്യകുമാർ യാദവ് (21 പന്തിൽ 21), ഹാർദിക് പാണ്ഡ്യ (19 പന്തിൽ 19), സഞ്ജു സാംസൺ (12 പന്തിൽ 12), അക്സർ പട്ടേൽ (11 പന്തിൽ 13), കുൽദീപ് യാദവ് (ഒമ്പത് പന്തിൽ മൂന്ന്), അർഷ്ദീപ് സിങ് (ഏഴു പന്തിൽ 11) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഒരു റൺ വീതം എടുത്ത് യുസ്‌വേന്ദ്ര ചാഹലും മുകേഷ് കുമാറും പുറത്താകാതെ നിന്നു. വിൻഡീസിനായി ജേസൺ ഹോൾഡർ, ഒബെദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ് എന്നിവർ രണ്ടു വിക്കറ്റ് വീതവും അകീൽ ഹുസൈൻ ഒരു വിക്കറ്റും നേടി. നേരത്തെ ടോസ് നേടി വിൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ റോവ്‌മാൻ പവലാണ് ടോപ് സ്കോറർ. 32 പന്തിൽ 48 റൺസെടുത്തു.
ബ്രാൻഡൻ കിങ് (19 പന്തിൽ 28), കൈൽ മേയേഴ്‌സ് (ഏഴു പന്തിൽ ഒന്ന്), ജോൺസൺ ചാൾസ് (ആറു പന്തിൽ മൂന്ന്), നിക്കോളാസ് പുരാൻ (34 പന്തിൽ 41), ഷിംറോൺ ഹെറ്റ്‌മെയർ (12 പന്തിൽ 10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി റൊമാരിയോ ഷെപ്പേർഡും ആറു റൺസുമായി ജേസൺ ഹോൾഡറും പുറത്താകാതെ നിന്നു. ഇന്ത്യക്കായി യുസ്‌വേന്ദ്ര ചാഹലും അർഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.