2025ലെ ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വവും പാകിസ്താന് നഷ്ടമായേക്കും; യു.എ.ഇക്ക് സാധ്യത
text_fieldsദുബൈ: 2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനുള്ള പാകിസ്താന്റെ സാധ്യത മങ്ങി. ഇന്ത്യ-പാകിസ്താൻ നയതന്ത്രബന്ധം അസ്ഥിരമായി തുടരുന്നതിനാൽ മത്സരം പാകിസ്താന് പുറത്തേക്ക് മാറ്റാനാണ് അലോചന. പകരം, യു.എ.ഇയിലോ അല്ലെങ്കിൽ 2023 ഏഷ്യാ കപ്പിലെ പോലെ ഹൈബ്രിഡ് മോഡലായോ ടൂർണമന്റെ് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
2017ലാണ് അവസാനമായി ഐ.സി.സി ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്. ഇംഗ്ലണ്ടിൽ നടന്ന ടൂർണ െമന്റിൽ ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് പാകിസ്താനാണ് ജേതാക്കളായത്.
ഷെഡ്യൂളിംഗ് പ്രകാരം 2023 ലെ ഏഷ്യാ കപ്പിലും പാകിസ്താൻ ഒറ്റയ്ക്ക് ആതിഥേയരായിരുന്നു. എന്നാൽ പാകിസ്താനിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യ തയാറല്ലാത്തതിനാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള മത്സരങ്ങൾ വിഭജിക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് മത്സരങ്ങൾക്ക് മാത്രമാണ് പാകിസ്താൻ ആതിഥേയത്വം വഹിച്ചത്. ഫൈനൽ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ശ്രീലങ്കയാണ് ആതിഥേയത്വം വഹിച്ചത്.
അതേസമയം, പാകിസ്താനിൽ ടൂർണമെന്റ് സംഘടിപ്പിച്ചില്ലെങ്കിൽ അതിന്റെ ഹോസ്റ്റിംഗ് അവകാശങ്ങൾക്കുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിയെ സമീപിച്ചിട്ടുണ്ട്.
2008-ലെ ഏഷ്യാ കപ്പിലാണ് പാകിസ്താൻ അവസാനമായി ഒരു സമ്പൂർണ ടൂർണമന്റെിന് ആതിഥേയത്വം വഹിച്ചത്. 2023ൽ ടൂർണമന്റെ് വിഭജിച്ചെങ്കിലും 2025 ചാമ്പ്യൻസ് ട്രോഫിയിൽ സമ്പൂർണ അതിഥേയത്വം പാകിസ്താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ബി.സി.സി.ഐയോ ഇന്ത്യ ഗവൺമെേന്റാ ഒരു വിട്ടുവീഴ്ചക്കും തയാറാവത്തതിനാൽ മറ്റുവേദികളെ കുറിച്ച് ആലോചിക്കാതെ ഐ.സി.സി മറ്റുവഴികളില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.