Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജാർവോ വീണ്ടുമെത്തി;...

ജാർവോ വീണ്ടുമെത്തി; ഇക്കുറി ബാറ്റ്​സ്​മാനായി

text_fields
bookmark_border
ജാർവോ വീണ്ടുമെത്തി; ഇക്കുറി ബാറ്റ്​സ്​മാനായി
cancel

ലീഡ്​സ്​: ലോർഡ്​സ്​ ടെസ്​റ്റിനിടെ മൈതാനത്തേക്ക്​ കടന്നുവന്ന്​ വൈറലായ ജാർവോ വീണ്ടുമെത്തി. ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്​റ്റി​െൻറ മൂന്നാം ദിനത്തിൽ ഇന്ത്യൻ ബാറ്റ്​സ്​മാൻ രോഹിത്​ ശർമ്മ പുറത്തായതിന്​ പിന്നാലെയായിരുന്നു ജാർവോയുടെ മൈതാനത്തേക്കുള്ള കടന്നു വരവ്​. ഇക്കുറി പാഡും ഹെൽമെറ്റുമിട്ട്​ ബാറ്റ്​സ്​മാനായിട്ടാണ്​ ജാർവോ മൈതാനത്തേക്ക്​ എത്തിയത്​.

ലോഡ്​സ്​ ടെസ്​റ്റി​െൻറ നാലാം ദിനത്തിലായിരുന്നു ജാർവോ 69 എന്ന ടീഷർട്ടുമിട്ട്​ ഇംഗ്ലീഷുകാരൻ ആദ്യമായി മൈതാനത്തേക്ക്​ എത്തിയത്​. പിന്നീട്​ ഇന്ത്യൻ ടീമിന്​ സമീപത്തേക്ക്​ പോകാനായിരുന്നു ജാർവോയുടെ ശ്രമം. എന്നാൽ, സുരക്ഷാജീവനക്കാരെത്തി ഉടൻ തന്നെ ഇയാളെ മൈതാനത്ത്​ നിന്ന്​ മാറ്റുകയായിരുന്നു.

ഇത്തവണ ഗ്രൗണ്ടിലെത്തിയ ജാർവോ ജഡേജയും മുഹമ്മദ്​ സിറാജും ത​ന്നെ ആദ്യമായി കണ്ടപ്പോൾ എങ്ങനെയാണ്​ പ്രതികരിച്ചതെന്നും അനുകരിച്ച്​ കാണിച്ചു. ജാർവോയുടെ പ്രകടനം കണ്ട ജഡേജക്കും സിറാജിനും ചിരിയടക്കാനായില്ല. എന്തായാലും ഇന്ത്യക്കായി ബാറ്റ്​ ചെയ്യാൻ ജാർവോയെ സുരക്ഷാ ജീവനക്കാർ അനുവദിച്ചില്ല. ഉടൻ തന്നെ മൈതാനത്തേക്ക്​ എത്തിയ ജീവനക്കാർ ബലംപ്രയോഗിച്ച്​ ജാർവോയെ നീക്കി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-england testJarvo 69
News Summary - 3rd Test: 'Jarvo 69' again enters field of play
Next Story