നാലാം ടെസ്റ്റ്: ആസ്ട്രേലിയൻ ടീം ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്
text_fieldsഅഹ്മദാബാദ്: ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ അവസാന ടെസ്റ്റിന്റെ രണ്ടാം ദിനം ആസ്ട്രേലിയൻ ടീം ഇറങ്ങുന്നത് കറുത്ത ആം ബാൻഡ് അണിഞ്ഞ്. ഇന്നലെ അന്തരിച്ച ആസ്ട്രേലിയൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്റെ മാതാവ് മരിയ കമ്മിൻസിനോടുള്ള ആദരസൂചകമായാണ് ടീം അംഗങ്ങൾ ആംബാൻഡ് അണിയുന്നത്.
2005ൽ ബ്രസ്റ്റ് കാൻസർ സ്ഥിരീകരിക്കപ്പെട്ട ഇവർക്ക് അടുത്തിടെ അസുഖം ഗുരുതരമാകുകയും ചികിത്സയിൽ തുടരുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെ ക്രിക്കറ്റ് ആസ്ട്രേലിയ ട്വീറ്റിലൂടെയാണ് മരണവിവരം അറിയിച്ചത്.
‘‘മരിയ കമ്മിൻസ് വേർപിരിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്. ആസ്‌ട്രേലിയൻ ക്രിക്കറ്റിനെ പ്രതിനിധീകരിച്ച്, പാറ്റിനും കമ്മിൻസ് കുടുംബത്തിനും അവരുടെ സുഹൃത്തുക്കൾക്കും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.
ആദരസൂചകമായി ആസ്‌ട്രേലിയൻ ടീം ഇന്ന് കറുത്ത ബാൻഡ് ധരിക്കും’’, ക്രിക്കറ്റ് ആസ്ട്രേലിയ ട്വിറ്ററിൽ കുറിച്ചു. 2021 നവംബർ 26നാണ് ആസ്ട്രേലിയയുടെ 47ാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി പാറ്റ് കമ്മിൻസ് തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.