Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ -​ഇംഗ്ലണ്ട്​...

ഇന്ത്യ -​ഇംഗ്ലണ്ട്​ രണ്ടാം ടെസ്റ്റിന്​ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ 50 ശതമാനം കാണികൾക്ക്​ പ്രവേശനം

text_fields
bookmark_border
indian cricket fans
cancel

െചന്നൈ: ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ രണ്ടാം മത്സരത്തിൽ സ്​റ്റേഡിയത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ തീരുമാനം. ഫെബ്രുവരി 13 മുതൽ 17 വരെ ചെന്നൈ എം.എ ചിദംബരം സ്​റ്റേഡിയത്തിൽ വെച്ചാണ്​ മത്സരം നടക്കുക.

തമിഴ്​നാട്​ ക്രിക്കറ്റ്​ അസോസിയേഷന്‍റെ ആവശ്യം ബി.സി.സി.ഐ തിങ്കളാഴ്ച അംഗീകരിക്കുകയായിരുന്നു. എന്നിരുന്നാലും ആദ്യ ​ടെസ്റ്റ്​ അടച്ചിട്ട സ്​റ്റേഡിയത്തിലാകും നടക്കുക.

'രണ്ടാം ടെസ്റ്റിൽ കാണികളെ അനുവദിക്കാൻ ബി.സി.സി.ഐ സമ്മതം മൂളിയിട്ടുണ്ട്​. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ആദ്യ ടെസ്റ്റ്​ അടച്ചിട്ട സ്​റ്റേഡിയത്തിലാകും നടക്കുക. ആദ്യ ടെസ്റ്റിന്​ കാണികളെ പ്രവേശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വളരെ വൈകിയതിനാലാണിത്​' -ടി.എൻ.സി.എ സെക്രട്ടറി ആർ.എസ്​. രാമസാമി ടൈംസ്​ ഓഫ്​ ഇന്ത്യയോട്​ പറഞ്ഞു.

നേരത്തെ ആദ്യ രണ്ട്​ മത്സരങ്ങൾ വേണ്ടെന്നായിരുന്നു തീരുമാനം എന്നാൽ കേന്ദ്ര കായിക മന്ത്രാലയവും തമിഴ്​നാട്​ സർക്കാറും ഔട്ട്​ഡോർ സ്​റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തുന്നതിന്​ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ്​ തീരുമാനം മാറിയത്​.


38,000 പേർക്കാണ്​ ചെപ്പോക്ക്​ സ്​റ്റേഡിയത്തിൽ കളി കാണാനാകുക. 12,000 മുതൽ 15,000 ടിക്കറ്റുകൾ വരെ വിൽപനക്ക്​ വെക്കുമെന്ന്​ രാമസാമി പറഞ്ഞു.

ക്വാറന്‍റീൻ പൂർത്തിയാക്കിയ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്‍റെയും മുഴുവൻ താരങ്ങളുടെയും മൂന്ന്​ ആർ.ടി.പി.സി.ആർ ടെസ്റ്റുകളും നെഗറ്റീവ്​ ആയി.

തിങ്കളാഴ്ച വൈകീട്ട്​ ഇന്ത്യൻ താരങ്ങൾ സ്​റ്റേഡിയത്തിലെത്തി ചെറിയ രീതിയിൽ പരിശീലനം തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്ക്​ ശേഷം മാത്രമാകും ഇംഗ്ലണ്ട്​ പരിശീലനം ആരംഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs EnglandCricketChepauk stadium
News Summary - 50 percent crowd for India vs England 2nd Test at Chepauk
Next Story