ഓസീസിനെ 191ലൊതുക്കി; അഡ്ലെയ്ഡിൽ ഇന്ത്യക്ക് ലീഡ്
text_fieldsഅഡ്ലെയ്ഡ്: സൂര്യൻ അസ്തമിച്ച അഡ്ലെയ്ഡിൽ ഫ്ലഡ്ലിറ്റ് വെളിച്ചത്തിനു കീഴിൽ ഓസിസ് ബാറ്റിങ്ങ്നിരക്ക് ദുഃസ്വപ്നമായി ആർ. അശ്വിൻ നിറഞ്ഞാടി. ഇന്ത്യൻ ഇന്നിങ്സിനെ 244ൽ അവസാനിപ്പിച്ച ആസ്ട്രേലിയയെ 191ൽ ചുരുട്ടിക്കെട്ടി കോഹ്ലിപ്പടയുടെ മാജിക്.
ആസ്ട്രേലിയൻ മണ്ണിൽ തങ്ങളുടെ ആദ്യ പിങ്ക്ബാൾ ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് രണ്ടാംദിനം കളിഅവസാനിക്കുേമ്പാൾ ശുഭകരമാണ് കാര്യങ്ങൾ. ആർ അശ്വിൻ നാലും ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റുവീഴ്ത്തിയ രണ്ടാം ദിനത്തിൽ ഇന്ത്യ 53 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് നേടി.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ ഒമ്പത് റൺസ് എന്ന നിലയിലാണ്. മായങ്ക് അഗർവാൾ (5), ജസ്പ്രീത് ബുംറ (0) എന്നിവരാണ് ക്രീസിൽ. പൃഥ്വി ഷാ (4)യുടെ വിക്കറ്റാണ് നഷ്ടമായത്.
സ്കോർ: ഇന്ത്യ 244 & 9/1, ആസ്ട്രേലിയ 191 (ടിം പെയ്ൻ 74*, അശ്വിൻ 18-3-55-4).
ബുംറ തുടങ്ങി, അശ്വിൻ തീർത്തു
ആറിന് 233 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യ നാല്ഓവറിനുള്ളിൽ കൂടാരം കയറി. അശ്വിൻ (15), വൃദ്ധിമാൻ സാഹ (9), ഉമേഷ് യാദവ് (6), മുഹമ്മദ് ഷമി (0) എന്നിവർ പുറത്തായതോെട കളി അവസാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസിസിന് തുടക്കം തന്നെ പതറി. ഓപണർമാരായ മാത്യു വെയ്ഡും (8) േജാൺ ബേൺസും (8) ബുംറയുടെ യോർക്കറുകൾക്കു മുന്നിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങി. അടുത്ത ഓവറിൽ മാർനസ് ലബുഷെയ്നെ ബുംറ ബൗണ്ടറി ലൈനിൽ കൈവിട്ടില്ലായിരുന്നെങ്കിൽ ഓസിസ് തകർച്ച കൂടുതൽ വേഗത്തിലായേനെ.
ബുംറയുടെ സ്പെല്ലിനു പിന്നാലെ കളം അശ്വിൻ ഏറ്റെടുത്തു. നന്നായി ബൗൺസ് നേടിയ പിച്ചിൽ സ്റ്റീവൻ സ്മിത്ത് (1), ട്രാവിസ് ഹെഡ് (7), കാമറൂൺ ഗ്രീൻ (11) എന്നിവരെ എളുപ്പത്തിൽ മടക്കി ആതിഥേയരെ സമ്മർദത്തിലാക്കി. ആറാം വിക്കറ്റിൽ ലബുഷെയ്നും (47), ക്യാപ്റ്റൻ ടിം പെയ്നും (73 നോട്ടൗട്ട്) ചേർന്നാണ് വൻ വീഴ്ചയിൽനിന്ന് കരകയറ്റിയത്.
ഒരിക്കൽ ജീവൻ ലഭിച്ച ലബുഷെയ്നെ ഉമേഷ് യാദവാണ് മടക്കിയത്. പിന്നാലെ, പാറ്റ് കമ്മിൻസിനെ (0)കൂടി മടക്കി ഉമേഷ് കളി ഇന്ത്യൻ വരുതിയിലാക്കി. ഒടുവിൽ അശ്വിൻ ലിയോണിനെ (10) മടക്കി ഓസിസിെൻറ തകർച്ച സമ്പൂർണമാക്കി. വിക്കറ്റുകെളാന്നും ലഭിച്ചില്ലെങ്കിലും ഏറ്റവും മികച്ച ബൗളിങ് ഇക്കണോമിയുമായി മുഹമ്മദ് ഷമിയാണ് ഓസിസുകാരെ വെള്ളംകുടിപ്പിച്ചത്. ഫീൽഡിങ്ങിലെ പിഴവുകളായിരുന്നു അവ വിക്കറ്റായി മാറുന്നതിന് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.