6, 6, 6, 6, 2, 6, 4; ക്രിസ് ഗെയ്ലിന്റെ റെക്കോഡിനൊപ്പം ജദേജയും - വിഡിയോ
text_fieldsമുംബൈ: ഐ.പി.എല്ലിൽ ഒരു ഓവറിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡിൽ ക്രിസ് ഗെയ്ലിനൊപ്പം രവീന്ദ്ര ജദേജയും. ഹർഷൽ പട്ടേൽ എറിഞ്ഞ 20ാം ഓവറിൽ അഞ്ച് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു ജദേജയുടെ ഇന്നിങ്സ്.
2011ൽ ബാംഗ്ലൂർ താരമായിരുന്ന ക്രിസ് ഗെയ്ൽ കൊച്ചി ടസ്കേഴ്സ് കേരളക്കെതിരെ കലൂർ സ്റ്റേഡിയത്തിൽ നടത്തിയ വെടിക്കെട്ടിനൊപ്പമാണ് ജദേജയുടെ പ്രകടനം റെക്കോഡ് പങ്കിടുന്നത്. അന്ന് ടസ്കേഴ്സ് താരമായിരുന്ന ജദേജയെ സാക്ഷിയാക്കി മലയാളി താരം പ്രശാന്ത് പരമേശ്വരനായിരുന്നു ഗെയ്ലിെൻറ ചൂടറിഞ്ഞത്. ഒരു നോബാൾ ഉൾപ്പെടെ 37 റൺസ്.
സുരേഷ് റെയ്ന 2014 (32), വിരാട് കോഹ്ലി 2016 (30) എന്നിവരാണ് പിന്നിലുള്ളത്. ട്വൻറി20യിൽ ഒരു ഓവറിൽ പിറന്ന ഏറ്റവും കൂടുതൽ റൺസ് സസക്സ് താരം സ്കോട്ട് സ്റ്റൈറിസിെൻറ (38 റൺസ്) പേരിലാണ്.
ചെന്നൈക്കെതിരായ മത്സരത്തിൽ ഇരുപതാമത്തെ ഓവർ വരെ ഹർഷൽ പട്ടേൽ പുലിയായിരുന്നു. ഇൗ ഐ.പി.എൽ സീസണിൽ ഇതുവരെ വിക്കറ്റ് വേട്ടയിൽ മുമ്പൻ. റൺസ് കൊടുക്കുന്നതിൽ പിശുക്കൻ. പക്ഷേ അവസാന ഓവറിൽ രവീന്ദ്ര ജദേജയുടെ കൊലവെറിക്ക് ഇരയാകാനായിരുന്നു വിധി. മൂന്നോവറിൽ 14 റൺസിന് മൂന്ന് വിക്കറ്റ് കീശയിലാക്കി മിന്നിനിന്ന ഹർഷൽ പട്ടേലിന് നാലാമത്തെ ഓവറിൽ ജദേജയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഒരു നോബാൾ അടക്കം 37 റൺസ്. അവസാന ബാൾ ഭാഗ്യത്തിന് ഒറ്റ ബൗൺസിൽ ബൗണ്ടറി കടന്നില്ലായിരുന്നെങ്കിൽ ആറു പന്തും സിക്സറെന്ന ദുഷ്പേരുകൂടി വാങ്ങിയേനെ.
ജദേജയെന്ന ഒറ്റയാെൻറ മുന്നിൽ പേരുകേട്ട ബംഗളൂരു റോയൽ ചലഞ്ചേഴ്സ് കീഴടങ്ങുന്ന കാഴ്ചയാണ് ഞായറാഴ്ച വാംഖഡെ സ്റ്റേഡിയം കണ്ടത്. നോ ബാൾ അടക്കം ആദ്യത്തെ നാലു പന്തും സിക്സറിന് പറത്തിയ ജദേജ അടുത്ത പന്തിൽ രണ്ടു റണ്ണെടുത്തു. തൊട്ടടുത്ത പന്ത് സിക്സർ. അവസാന പന്തും സിക്സർ എന്നു കരുതിയെങ്കിലും ബൗണ്ടറിക്ക് തൊട്ടുമുമ്പ് നിലം തൊട്ട് നാലു റൺസായി. 28 പന്തിൽ 62 റൺസുമായി ജദേജ ആളിക്കത്തി.
ജദേജയുടെ മിന്നലാട്ടത്തിൽ 192 റൺസിൻെറ വിജയലക്ഷ്യമായിരുന്നു ധോണിപ്പട കോഹ്ലിക്കും കൂട്ടർക്കും മുന്നിൽ വെച്ചത്. കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടി ദേവ്ദത്ത് പടിക്കൽ നിർത്തിയിടത്തുനിന്ന് തുടങ്ങിയപ്പോൾ ബാംഗ്ലൂർ പൊരുതുമെന്നായിരുന്നു കരുതിയത്. പക്ഷേ, എട്ട് റൺസെടുത്ത കോഹ്ലിയെ സാം കറൻ ധോണിയെ ഏൽപിച്ചേതാടെ റോയൽ വീഴ്ചയും തുടങ്ങി.
34 റൺസിൽ ദേവ്ദത്തും വീണു. അപകടകാരികളായ ഗ്ലെൻ മാക്സ്വെല്ലിെൻറയും എബി ഡിവില്ലിയേഴ്സിൻെറയും കുറ്റി ജദേജ പിഴുതു. പിന്നെ ചടങ്ങു മാത്രമായിരുന്നു കളി. 20 ഓവറും പൂർത്തിയായപ്പോൾ ഒമ്പതു വിക്കറ്റിന് 122 റൺസ് എന്ന നിലയിൽ ബാംഗ്ലൂരിെൻറ മറുപടി അവസാനിച്ചു. കോഹ്ലിയുടെ സീസണിലെ ആദ്യ തോൽവി. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
If any one misses this SIR Jadeja last over Innings .... I feel bad for them. #37runs #SirJadeja #CSK #WhistlePodu #Yellove pic.twitter.com/CanYcN7ymZ
— 🅱🆄🅽🅽🆈 🆂🆄🆂🅷🅸 (@Sushanthbabu4) April 25, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.