1983 ജൂൺ 25: കപിലിെൻറ ചെകുത്താൻമാരുടെ വിസ്മയ നേട്ടത്തിന് 38 വർഷം VIDEO
text_fieldsലണ്ടനിൽ സെൻറ് ജോൺസ് പാർക്കിലെ ലോർഡ്സ് മൈതാനിയിലന്ന് മൂവർണ നിറമുള്ള പതാകകൾ പാറിപ്പറക്കുകയാണ്. 30000 വരുന്ന കാണികൾ ആവേശത്താലും ഉന്മാദത്താലും ആ പതാകയെ മാറോട് ചേർക്കുകയായിരുന്നു. തങ്ങളെ അടിമകളാക്കി വെച്ച ഒരു രാഷ്ട്രത്തിെൻറ തലസ്ഥാന നഗരിയിൽ വർഷങ്ങൾക്കിപ്പുറം ലോകചാമ്പ്യൻമാരായി കരുത്ത് തെളിയിച്ച് കൊണ്ട് ഹിമാലയത്തിനും മഹാസമുദ്രത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ആ രാഷ്ട്രം മറുപടി നൽകുകയായിരുന്നു. കോടാനുകോടി വരുന്ന ജനതക്ക് ആവേശമായിരുന്നു അത്. ആ ലോകകിരീടം ഇന്ത്യയിലേക്കെത്തിക്കാൻ അതിനു തിരിനാളമായ് നിന്നത് കപിലിന്റെ ചെകുത്താന്മാരായിരുന്നു. ഹാട്രിക് ലോകകപ്പ് നേടി കരുത്ത് കാട്ടാമെന്ന ആത്മവിശ്വാസത്തിലെത്തിയ കരീബിയൻ പടയെ അവിശ്വസനീയമാം വിധം കശാപ്പ് ചെയ്തായിരുന്നു ആ നേട്ടം.
1983 - ജൂൺ 25 .. 8 വർഷങ്ങൾക്ക് മുമ്പ് ആ ദിവസത്തിനു മറ്റൊരു പ്രത്യേകതയുണ്ടായിരുന്നു. ഒരു രാഷ്ട്രത്തെ മുഴുവൻ ഇരുട്ടറയിലാക്കി ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തുറുങ്കിലാക്കിയ ദിവസം, അടിയന്തരാവസ്ഥ. ആ ദിവസത്തെക്കുറിച്ചുള്ള വേവലാതികൾ മറക്കാൻ വർഷങ്ങൾക്കിപ്പുറം മറ്റൊരു ജൂൺ 25 തന്നെ വേണ്ടിവന്നു ഇന്ത്യൻ ജനതക്ക്. കപിലിെൻറ ചെകുത്താന്മാർ ലോർഡ്സിൽ മണ്ണിൽ തീർത്ത വിസ്മയം കോടിക്കണക്കിന് വരുന്ന ഇന്ത്യൻ ജനതക്ക് പുതുസന്തോഷം വിതറി.
കപിലിനും സംഘത്തിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ഗ്രൂപ്പ് സ്റ്റേജ് മുതൽ കടുത്ത മത്സരം തന്നെ നേരിട്ടു. കരുത്തരായ വിൻഡീസും ഓസീസും അണിനിരക്കുന്ന ഗ്രൂപ്പിലായിരുന്നു ഇന്ത്യ. ഒരു ഗ്രൂപ്പിൽ നിന്നും രണ്ട് ടീമേ സെമിഫൈനലിലേക്ക് യോഗ്യത നേടൂ. അത് കംഗാരുക്കളും കരീബിയക്കാരുമാകുമെന്ന് മാധ്യമങ്ങൾ നേരത്തെ ഉറപ്പിച്ചിരുന്നു. പക്ഷേ ഇന്ത്യ- വിൻഡീസ് ആദ്യ മത്സരത്തോടെ കഥകളും വിശ്വാസങ്ങളും മാറിമറിഞ്ഞു. സെമിഫൈനലിലേക്ക് യോഗ്യത നേടിയത് ഇന്ത്യയും കരീബിയൻ പടയുമായിരുന്നു.
സെമിഫൈനലിൽ ഇന്ത്യക്കായി കാത്തിരുന്നത് ക്രിക്കറ്റിെൻറ ബീജം വിരിയിപ്പിച്ച ഇംഗ്ലീഷുകാരായിരുന്നു. ഒരു ഡൂ ഓർ ഡൈ സിറ്റുവേഷൻ. പക്ഷേ കപിലും സംഘവും ആ സാഹചര്യത്തെ അതി സാമർഥ്യത്തോടെ തന്നെ തരണം ചെയ്തു. നല്ല ആധിപത്യത്തോടെ തന്നെ.. ഇംഗ്ലീഷുകാർ ഉയർത്തിയ 213 എന്ന സ്കോർ നാലുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ബോബ് വില്ലിസും ഇയാൻ ബോതമും അടങ്ങുന്ന പേസ് പടയും ഇംഗ്ലീഷ് കാണികളും എതിരെ അണിനിരന്നിട്ടും അനായാസകരമായിരുന്നു ഇന്ത്യൻ വിജയം.
ലോർഡ്സിലായിരുന്നു ഫൈനൽ. മത്സരത്തിന് അരങ്ങൊരുങ്ങി. കരീബിയൻ പടക്ക് ടോസിെൻറ ആനൂകൂല്യം ലഭിച്ചതോടെ വിജയം ഇന്ത്യക്ക് അകലെയാണെന്ന് തോന്നിച്ചു. മാർഷലിന്റെ നേത്യത്തതിലുള്ള ഉഗ്രപ്രതാപികളായ ബൗളിങ്ങ് നിരയെ ആദ്യം നേരിടുക എന്നത് ബുദ്ധിമുട്ടായ കാര്യമാണ്. പ്രവചനങ്ങൾ അച്ചട്ടായി. ഇന്ത്യ 183 നു പുറത്ത്. വിവിയൻ റിച്ചാഡ്സ് അടക്കമുള്ള ബാറ്റിങ്ങ് നിരയ്ക്ക് തൊട്ട് കൂട്ടാനുള്ള റൺസ് പോലുമില്ലായിരുന്നു. പക്ഷേ പൊരുതാൻ ഇന്ത്യ തയ്യാറായിരുന്നു. കാരണം ബാറ്റിങ്ങിലും ബൗളിങ്ങിലും കളിക്കാർക്ക് ഉത്തേജനം നൽകുന്നതിലും വിട്ടുവീഴ്ചകളൊന്നും ചെയ്യാത്ത ഒരു നായകൻ ഇന്ത്യൻ ടീമിനുണ്ടായിരുന്നു. " കപിൽ ദേവ്"
"team if this is not a winning total it's definitely a fighting total"
കപിൽ തന്റെ കളിക്കാർക്കായ് നൽകിയ വാക്കുകളാണിവ. ആ വാക്കുകൾ നൽകിയ ഊർജം അവരെ ഉന്നതിയിലെത്തിച്ചിരുന്നു. ഏതൊരു കൊലകൊമ്പനുമായും കോർക്കാനുള്ള ഇഛാശക്തി നൽകിയിരുന്നു. ഉജ്ജ്വലമായി പൊരുതിയ കപിലും സംഘവും വിൻഡീസിനെ മലർത്തിയടിച്ചു.വിൻഡീസ് ലക്ഷ്യത്തിൽനിന്നും 43 റൺസിനു അകലെ ആൾഔട്ട്. പതിനൊന്നാമനായ ഹോൾഡിങ്ങിന്റെ വിക്കറ്റ് വിഴുമ്പോഴേക്കും ഓടിക്കൂടിയ കാണികൾ ഗ്രൗണ്ട് കയ്യടിക്കിയിരുന്നു. ആഘോഷം ലണ്ടനിൽനിന്നും ഇന്ത്യയൊന്നാകെ അപ്പോഴേക്കും പടർന്നിരുന്നു. കയ്യിൽ കിട്ടിയ സ്റ്റംപുമായ് ടീമംഗങ്ങളോടൊപ്പം കപിലും ഓടി. മനസ്സാന്നിധ്യം കൊണ്ട് തന്റെ ശിഷ്യന്മാർക്ക് ഊർജ്ജം നൽകിയ "ദി എവർഗ്രീൻ നായകൻ-- കപിൽ ദേവ്". അന്ന് തുടങ്ങിയതായിരുന്നു കപിലും സംഘവും ഇന്ത്യൻ മനസ്സുകളിലേക്കുള്ള യാത്ര.
28 വർഷങ്ങൾക്കിപ്പുറം ധോണിയും സംഘവും കിരീടനേട്ടം രണ്ടായ് ഉയർത്തി. ക്രിക്കറ്റ് ഇന്ത്യയിൽ മതവും കച്ചവടവും വിനോദവുമെല്ലാമായി മാറി. ക്രിക്കറ്റിനോട് അടുത്ത കാലം മുതൽ കേൾക്കാൻ കൊതിച്ചതും അറിയാൻ കൊതിച്ചതും ആ പതിനൊന്ന് പേരെക്കുറിച്ചായിരുന്നു. റൂമിലെ ഭിത്തിയിൽ പശചേർത്ത് ഒട്ടിച്ചതൊക്കെയും അവരുടെ ചിത്രങ്ങളായിരുന്നു. കാലങ്ങൾ കഴിഞ്ഞാലും മാറില്ല. മറക്കില്ല അവരുടെ ഇതിഹാസനേട്ടങ്ങൾ.. മനസ്സിെൻറയും ക്രിക്കറ്റിെൻറയും ചരിത്ര പുസ്തകങ്ങളിൽ 1983 ഒരു അത്ഭുത വർഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.