ഇതു സ്വപ്നലോകത്തെ ചക്രവർത്തി; െഎ.പി.എല്ലിലെ മിന്നും പ്രകടനത്തിനുള്ള അംഗീകാരമായി ഇന്ത്യൻ ടീമിൽ ഇടം
text_fieldsഷാർജ: 'നിഗൂഢത'യാണ് വരുൺ ചക്രവർത്തിയുടെ ട്രേഡ് മാർക്ക്. പന്തിലും കരിയറിലും ഇപ്പോഴിതാ ഇന്ത്യൻ ടീമിലേക്കുള്ള വിളിയിലും. സ്പിൻ ബൗളിങ്ങിനെ ഗൗരവമായി പരിഗണിച്ച് വെറും രണ്ടു വർഷത്തിനുള്ളിലാണ് തമിഴ്നാട് ക്രിക്കറ്ററെ തേടി ദേശീയ ടീമിലേക്കുള്ള വിളിയെത്തുന്നത്. അതാവെട്ട, െഎ.പി.എൽ 13ാം സീസണിലെ മികച്ച പ്രകടനത്തിലൂടെയും. 'മിസ്റ്ററി' സ്പിന്നർ എന്ന വിളിപ്പേരുമായി കഴിഞ്ഞ െഎ.പി.എല്ലിലാണ് വരുൺ ചക്രവർത്തി രംഗത്തുവരുന്നത്. താരലേലത്തിൽ ഏവരെയും അത്ഭുതപ്പെടുത്തി കിങ്സ് ഇലവൻ പഞ്ചാബ് 8.4 േകാടി എറിഞ്ഞപ്പോൾ എല്ലാവരും മൂക്കത്ത് വിരൽ വെച്ചു. അപ്രതീക്ഷിതമായി ലഭിച്ച ശ്രദ്ധയും താരപരിവേഷവും സമ്മർദമായപ്പോൾ അതിജീവിക്കാൻ വരുണിനായില്ല. കണ്ണീരായിരുന്നു ആ സീസണിെൻറ ആകത്തുക. ആദ്യ മത്സരത്തിൽ അടി വാങ്ങിക്കൂട്ടുകയും പിന്നാലെ പരിക്കേറ്റ് സീസൺ നഷ്ടമാവുകയും ചെയ്തു.
എങ്കിലും, അണിയറയിൽ വരുൺ തളർന്നില്ല. ഇക്കുറി നാലു കോടിക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒപ്പം കൂട്ടിയപ്പോൾ തലവര മാറുകയായിരുന്നു. അമിതവിലയുടെ സമ്മർദങ്ങളില്ലാതെ പന്തെറിഞ്ഞപ്പോൾ വരുൺ സ്പിൻ ബൗളിങ്ങിൽ ചക്രവർത്തിയായി. 11 കളിയിൽ 13 വിക്കറ്റുമായി കൊൽക്കത്ത ബൗളിങ് ആക്രമണത്തിെൻറ ചുക്കാൻ ഇൗ തമിഴ്നാട്ടുകാരനിലാണ്. ഡൽഹി കാപിറ്റൽസിനെതിരെ ടീം 59 റൺസിന് ജയിച്ചപ്പോൾ, അഞ്ചു വിക്കറ്റ് പ്രകടനവുമായി ടീമിെൻറ വിജയശിൽപിയായി. ആ പ്രകടനത്തിനു പിന്നാലെയാണ് ഇന്ത്യൻ ടീമിലേക്ക് ആദ്യ വിളിയെത്തുന്നത്.
സ്കൂൾ തലത്തിൽ കളിച്ചിട്ടും ജൂനിയർ ടീമുകളിൽ സെലക്ഷൻ കിട്ടാതെ ക്രിക്കറ്റ് വിട്ട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച വരുൺ, ആർക്കിടെക്ചർ ബിരുദം നേടിയ ശേഷമാണ് വീണ്ടും കളിയിലേക്ക് തിരിയുന്നത്. പിന്നെ സ്പിൻ ബൗളിങ്ങിൽ പുതുപരീക്ഷണം നടത്തിയതോടെ നല്ലകാലം തെളിഞ്ഞുതുടങ്ങി. 2018ൽ മാത്രം ലിസ്റ്റ് 'എ' കളിക്കാൻ തുടങ്ങിയ താരം ഒരു ഫസ്റ്റ്ക്ലാസ് മത്സരവും ഒമ്പത് ലിസ്റ്റ് 'എ' മത്സരവും 12 ട്വൻറി20യും മാത്രമാണ് ഇതുവരെ കളിച്ചത്. അപ്പോഴേക്കും ദേശീയ ടീമിലേക്ക് വിളിയെത്തിയതിെൻറ ഞെട്ടലിലാണ് 28കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.