ഒരു പര്യടനം; നടരാജന് മൂന്ന് അരങ്ങേറ്റം
text_fieldsബ്രിസ്ബേൻ: തങ്കവേൽ നടരാജനാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഈ കാലത്തെ വിസ്മയം. വെറുമൊരു നെറ്റ് ബൗളറായി ആസ്ട്രേലിയൻ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയ തമിഴ്നാട്ടുകാരൻ യുവാവ് ഇതാ, 40 ദിവസംകൊണ്ട് സൂപ്പർ താരമായി മാറിയിരിക്കുന്നു.
ആസ്ട്രേലിയക്കെതിരായ പര്യടനത്തിൽ ഏകദിനത്തിനും ട്വൻറി20ക്കും പിന്നാലെ അവസാന മത്സരത്തിലൂടെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ച നടരാജൻ, തുടക്കം ഗംഭീരമാക്കി. നാലാം ടെസ്റ്റിെൻറ ആദ്യ ദിനം ആസ്ട്രേലിയൻ ടോട്ടൽ അഞ്ചിന് 274 പിരിഞ്ഞപ്പോൾ രണ്ടു വിക്കറ്റുമായി തിളങ്ങിയത് നടരാജൻ തന്നെ. ഓസീസ് ഇന്നിങ്സിലെ സെഞ്ച്വറി വീരൻ മാർനസ് ലബുഷെയ്ൻ (108), മാത്യു വെയ്ഡ് (45) എന്നിവരുടെ വിക്കറ്റുകളാണ് നടരാജൻ അരങ്ങേറ്റത്തിൽ സ്വന്തം പേരിലാക്കിയത്.
ഒക്ടോബർ 26ന് ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുേമ്പാൾ നെറ്റ്സിൽ പന്തെറിയാനുള്ള നാലുപേരിൽ ഒരാളായിരുന്നു ടി. നടരാജൻ. മൂന്നു മാസത്തിനിപ്പുറം പരമ്പര അവസാനിക്കുേമ്പാൾ ഏകദിന, ട്വൻറി20, ടെസ്റ്റ് എന്നീ മൂന്നു ഫോർമാറ്റിലും നടരാജൻ ഇന്ത്യൻ കുപ്പായമണിഞ്ഞുകഴിഞ്ഞു.
ഒറ്റ പരമ്പരയിലൂടെ മൂന്നിലും അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയിരിക്കുന്നു ഈ തമിഴ്നാട്ടുകാരൻ. ഡിസംബർ രണ്ടിന് പരമ്പരയിലെ അവസാന ഏകദിനത്തിലായിരുന്നു ആദ്യ രാജ്യാന്തര അരങ്ങേറ്റം. രണ്ടു വിക്കറ്റുമായി ഇന്ത്യൻ വിജയത്തിൽ പങ്കാളിയായി. രണ്ടു ദിവസത്തിനുള്ളിൽ ട്വൻറി20 അരങ്ങേറ്റം. മൂന്നു കളിയും കളിച്ച നട്ടു, ആറു വിക്കറ്റ് നേടി. ഇപ്പോഴിതാ ടെസ്റ്റിലും വിക്കറ്റ് നേട്ടത്തോടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.