ആരോൺ ഫിഞ്ച് ഇനി ട്വന്റി20ക്കുമില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് ക്യാപ്റ്റൻ
text_fieldsമെൽബൺ: ആസ്ട്രേലിയക്ക് ആദ്യ ട്വന്റി20 കിരീടം നേടിക്കൊടുത്ത നായകൻ ആരോൺ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സെപ്റ്റംബറിൽ ക്രിക്കറ്റിന്റെ മറ്റു ഫോർമാറ്റുകളും മതിയാക്കിയിരുന്നു. ട്വന്റി20യിൽ ഓസീസിനായി ഏറ്റവും കൂടുതൽ റൺ നേടിയ താരമാണ് ഫിഞ്ച്- 103 കളിയിൽ 3120 റൺസ്. കുട്ടിക്രിക്കറ്റിൽ രണ്ടു സെഞ്ച്വറികളുമുണ്ട്.
ഉയർന്ന സ്കോറും ഫിഞ്ചിന്റെ പേരിലാണ്- 172 റൺസ്. 146 ഏകദിനത്തിൽ 17 ശതകങ്ങളടക്കം 5401 റൺസാണ് സമ്പാദ്യം. അഞ്ചു ടെസ്റ്റും കളിച്ചു. 2021ൽ ആസ്ട്രേലിയ ട്വന്റി20 ലോകജേതാക്കളാവുമ്പോൾ ഫിഞ്ചായിരുന്നു ക്യാപ്റ്റൻ. 2015ൽ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ടീമിലും അംഗമായിരുന്നു.
55 ഏകദിനങ്ങളിലും 76 ട്വന്റി20യിലുമാണ് ദേശീയ ടീമിനെ ഫിഞ്ച് നയിച്ചത്. 2018ൽ രണ്ടാമതും നായകനായശേഷം ഏകദിനത്തിലേത് ഒഴിഞ്ഞെങ്കിലും ട്വന്റി20 ചുമതലയിൽ തുടർന്നു. ആഭ്യന്തര ലീഗായ ബിഗ് ബാഷിൽ മെൽബൺ റെനഗേഡ്സിനായി ഫിഞ്ച് ഇനിയും കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.