എത്രയും പെട്ടെന്ന് അവര്‍ ഒരുമിക്കുന്നുവോ അത്രയും ടീമിന് നല്ലത്; ഗംഭീറിനെയും സീനിയര്‍ താരങ്ങളെയും കുറിച്ച് മുന്‍ താരം
text_fieldsഐ.സി.സി. ടി-20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ടീമില്‍ പുതിയ മാറ്റങ്ങള്‍ സംഭവിച്ചിരുന്നു. ലോകകപ്പ് ടീമിന്റെ കോച്ചായിരുന്ന രാഹുല്‍ ദ്രാവിഡിന് പകരം ലോകകപ്പ് ഹീറോ ഗൗതം ഗംഭീറാണ് ഇന്ത്യയുടെ കോച്ചിങ് സ്ഥാനമേറിയിരിക്കുന്നത്.
ഗംഭീര്‍ ടീമിലെ മുതിര്‍ന്ന താരങ്ങളുമായി ഒത്തിണങ്ങുന്നത് ടീമിന് ഗുണം ചെയ്യുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ ആഷിഷ് നെഹ്‌റ. ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെ ശ്രിലങ്കന്‍ പരമ്പരക്കുളള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയത് വളരെ നല്ല കാര്യമാണെന്നാണ് നെഹ്‌റ പറയുന്നത്.
' വിരാടിനെയും രോഹിത്തിനെയും ലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ടീമിലെത്തിച്ചത് നല്ല കാര്യമാണ്. വരാനിരിക്കുന്ന 50 ഓവര്‍ ടൂര്‍ണമെന്റുകളില്‍ ഇരുവരും കളിക്കുമെന്ന് ഉറപ്പില്ലെന്നാല്‍ പോലും പുതിയ കോച്ച് ഗംഭീറുമായി എത്രയും പെട്ടെന്ന് തന്നെ ഒത്തിണങ്ങുന്നത് ടീമിന് ഗുണം ചെയ്യും. അവര്‍ക്ക് പണ്ട് മുതലെ പരിചയമുണ്ടെന്നാല്‍ പോലും ഡ്രസിങ് റൂമില്‍ പെട്ടെന്ന് എത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ രോഹിത്, വിരാട് എന്നിവര്‍ ഏകദിനത്തില്‍ കളിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു,' നെഹ്‌റ പറഞ്ഞു.
വിരാട് രോഹിത് എന്നിവരോടൊപ്പം സമയം ചിലവഴിക്കുന്നത് ടീമിലെ യുതാരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും നെഹ്‌റ പറഞ്ഞു.
' സാധരണ ലോകകപ്പ് വിജയത്തിന് ശേഷം കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാറാണ് പതിവ്. ഇന്ത്യക്ക് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഒരുപാട് യുവതാരങ്ങളുണ്ട്. വിരാടും രോഹിത്തുമായി യുവതാരങ്ങള്‍ എത്രയും സമയം ചിലഴിക്കുന്നുവോ അത്രയും ഗുണം അവര്‍ക്കുണ്ടാകും, നെഹ്‌റ കൂട്ടിച്ചേര്‍ത്തു.
ജൂലൈ 27ന് ആരംഭിക്കുന്ന ലങ്കന്‍ പരമ്പരയില്‍ മൂന്ന് ടി-20യും അത്രയും തന്നെ ഏകദിനവും ഇന്ത്യ കളിക്കും. കോച്ചായതിന് ശേഷം ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരമ്പരയായിരിക്കുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.