ഐ.പി.എല്ലിൽ 100 കോടി രൂപ പ്രതിഫലം!; നേട്ടത്തിലെത്തുന്ന ആദ്യ വിദേശ താരമായി എ.ബി. ഡിവില്ലിയേഴ്‌സ്
text_fieldsബംഗളൂരു: ഇന്ത്യക്കാരുടെ സ്വന്തം എ.ബി.ഡിക്ക് മറ്റൊരു റെക്കോർഡ് കൂടി. ദക്ഷിണാഫ്രിക്കൻ സൂപ്പർ താരമായ എ.ബി. ഡിവില്ലിയേഴ്സിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണയും കോടികൾ എറിഞ്ഞ് നിലനിർത്തിയതോടെ പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ഗ്ലാമർ താരം ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിെൻറ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശ താരം എന്ന റെക്കോഡാണ് സൗത്ത് ആഫ്രിക്കയുടെ ബാറ്റിങ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്.
2021 സീസണില്‍ ബാംഗ്ലൂർ താരത്തെ 11 കോടി മുടക്കി നിലനിര്‍ത്തിയതോടെയാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. ഈ സീസണില്‍ 11 കോടി രൂപ ലഭിക്കുന്നതോടെ താരത്തിെൻറ ആകെ ഐ.പി.എല്‍ സമ്പാദ്യം 102 കോടി രൂപയിൽ അധികമായി.2008ൽ ഡല്‍ഹി ഡെയര്‍ ഡെവിള്സിെൻറ താരമായാണ് എ.ബി.ഡി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നത്. മൂന്നു സീസണിൽ ഡൽഹിക്കായി ബാറ്റേന്തി. പിന്നീട് 2011ലാണ് ആർ.സി.ബി എ.ബി.ഡിയെ സ്വന്തമാക്കുന്നത്.
2018 മേയില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിച്ചെങ്കിലും താരം ലീഗ് മത്സരങ്ങളില്‍ സജീവമാണ്. അവസാന സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനുവേണ്ടി 454 റണ്‍സാണ് താരം നേടിയത്. ഐ.പി.എല്ലില്‍ ഇതുവരെ 169 മത്സരങ്ങളില്‍ നിന്നായി 4849 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ, എം.എസ്. ധോണി, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.