എ.ബി ഡിവില്ലിയേഴ്സിന് ദക്ഷിണാഫ്രിക്കൻ ടീമിൽ വീണ്ടും കളിക്കണം
text_fieldsചെന്നൈ: വയസ്സ് 37 പിന്നിട്ടെങ്കിലും എ.ബി ഡിവില്ലിയേഴ്സിെൻറ ബാറ്റിങ്ങിന് മൂർച്ച ഒട്ടും കുറഞ്ഞിട്ടില്ല. ഓരോ ദിവസം പിന്നിടുേമ്പാഴും താരത്തിെൻറ ചൂട് ബൗളറർമാർ അറിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
എങ്കിൽ എ.ബി.ഡി ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് വീണ്ടും തിരിച്ചുവന്നാൽ എന്താണെന്ന് ആരാധകർ ചോദിക്കുന്നു. ഇന്ത്യയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിൽ ഒരു പക്ഷേ, ദക്ഷിണാഫ്രിക്കയുടെ 'തലവര'മാറ്റാൻ എ.ബി.ഡിക്ക് കഴിയുമെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഈ ആവശ്യത്തിനോട് ഒടുവിൽ താരം പ്രതികരിക്കുകയും ചെയ്തു.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മികച്ച പ്രകടനത്തിനു പിന്നാലെ ട്വൻറി20 ലോകകപ്പില്‍ കളിക്കാനുള്ള ആഗ്രഹം ദക്ഷിണാഫ്രിക്കയുടെ മുന്‍താരം വെളിപ്പെടുത്തി. ടീമില്‍ ഇടം ലഭിക്കുകയാണെങ്കില്‍ തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്ന് ഡിവില്ലിയേഴ്സ് കൊൽക്കത്തക്കെതിരായ മത്സരശേഷമാണ് പറഞ്ഞത്. 2018 മേയിലാണ് താരം ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
ഐ.പി.എല്ലിനുശേഷം ദക്ഷിണാഫ്രിക്കയുടെ പരിശീലകന് മാര്‍ക്ക് ബൗച്ചറുമായി ഇക്കാര്യം സംസാരിക്കുമെന്നും വാര്‍ത്തസമ്മേളനത്തില്‍ ഡിവില്ലിയേഴ്സ് വ്യക്തമാക്കി. 'ഞാന്‍ ഇതുവരെ ബൗച്ചറുമായി സംസാരിച്ചിട്ടില്ല. ഐ.പി.എല്ലിനിടയില്‍ സംസാരിക്കാമെന്നാണ് കരുതുന്നത്.
എനിക്ക് താൽപര്യമുണ്ടോ എന്നു കഴിഞ്ഞ വര്‍ഷം ബൗച്ചര്‍ ചോദിച്ചിരുന്നു. ഉണ്ടെന്ന് ഞാൻ അറിയിച്ചു. ഐ.പി.എല്ലിനു ശേഷം എെൻറ ഫോമും ഫിറ്റ്നസുമെല്ലാം അടിസ്ഥാനമാക്കിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക'- ഡിവില്ലിയേഴ്സ് വ്യക്തമാക്കി. ഐ.പി.എല്ലിലെ അവസാന മത്സരത്തിൽ എ.ബി.ഡി കൊല്‍ക്കത്തക്കെതിരെ 34 പന്തില്‍ പുറത്താകാതെ 76 റണ്‍സ് എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.