Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഭിഷേക് ഷോ; പഞ്ചാബും...

അഭിഷേക് ഷോ; പഞ്ചാബും കടന്ന് ഹൈദരാബാദ്

text_fields
bookmark_border
അഭിഷേക് ഷോ; പഞ്ചാബും കടന്ന് ഹൈദരാബാദ്
cancel

ഹൈദരാബാദ്: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സ് ഒരുക്കിയ കൂറ്റൻ വിജയലക്ഷ്യവും മറികടന്ന് സൺറൈസേഴ്സ് ഹൈദരാബാദ്. നാല് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. പ്രഭ്സിമ്രാൻ സിങ്ങിന്റെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ 214 റൺസടിച്ച പഞ്ചാബുകാരെ അഞ്ച് പന്ത് ബാക്കിനിൽക്കെയാണ് മറികടന്നത്. അർധസെഞ്ച്വറി നേടിയ അഭിഷേക് ശർമയാണ് ആതിഥേയരുടെ വിജയം എളുപ്പമാക്കിയത്. ജ​യത്തോടെ രാജസ്ഥാൻ റോയൽസിനെ പിന്തള്ളി 17 പോയന്റുമായി സൺറൈസേഴ്സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഇന്ന് നടക്കുന്ന അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ഒന്നാമതുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാൽ രാജസ്ഥാന് രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്താം.

വലിയ ലക്ഷ്യത്തിലേക്കിറങ്ങിയ ഹൈദരാബാദിന് ആദ്യപന്തിൽ തന്നെ തിരിച്ചടിയേറ്റു. വമ്പനടിക്കാരൻ ട്രാവിന് ഹെഡിന്റെ സ്റ്റമ്പ് അർഷ്ദീപ് സിങ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, തുടർന്നെത്തിയ രാഹുൽ ത്രിപാതിയെ കൂട്ടുപിടിച്ച് അഭിഷേക് ടീമിനെ മുന്നോട്ട് നയിച്ചു. 18 പന്തിൽ 33 റൺസടിച്ച ത്രിപാതി മടങ്ങിയ ശേഷമെത്തിയ നിതീഷ് കുമാർ ​റെഡ്ഡിയും അടി തുടർന്നു. ഇതിനിടെ 28 പന്തിൽ ആറ് സിക്സും അഞ്ച് ഫോറുമടക്കം 66 റൺസിലെത്തിയ അഭിഷേകിനെ ശശാങ്ക് സിങ്ങിന്റെ പന്തിൽ ശിവം സിങ് പിടികൂടുമ്പോൾ സ്കോർ 10.1 ഓവറിൽ 129 എന്ന സുരക്ഷിത നിലയിൽ എത്തിയിരുന്നു. നിതീഷിന് കൂട്ടായി ക്ലാസൻ എത്തിയതോടെ ഹൈദരാബാദ് അനായാസ ജയത്തിലേക്ക് നീങ്ങി. 25 പന്തിൽ 37 റൺസെടുത്ത നിതീഷിനെ ഹർഷൽ പട്ടേലും മൂന്ന് റൺസെടുത്ത ഷഹബാസ് അഹ്മദിനെ അർഷ്ദീപ് സിങ്ങും 26 പന്തിൽ 42 റൺസെടുത്ത ക്ലാസനെ ഹർപ്രീത് ബ്രാറും മടക്കിയെങ്കിലും അബ്ദുൽ സമദും (11) സൻവീർ സിങ്ങും (6) ചേർന്ന് കൂടുതൽ നഷ്ടങ്ങളി​ല്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ്ങും ഹർഷൽ പട്ടേലും രണ്ട് വീതവും ഹർപ്രീത് ബ്രാറും ശശാങ്ക് സിങ്ങും ഓരോന്നും വിക്കറ്റ് നേടി.

ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ടോസ് നേടിയ പഞ്ചാബ് കിങ്സ് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തീരുമാനം ശരിവെക്കുന്ന രീതിയിലാണ് ഓപണർമാരായ പ്രഭ്സിമ്രൻ സിങ്ങും അഥർവ ടൈഡെയും ബാറ്റ് വീശിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 9.1 ഓവറിൽ 97 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 27 പന്തിൽ രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 46 റൺസെടുത്ത അഥർവയെ നടരാജന്റെ പന്തിൽ സൻവിർ സിങ് പിടികൂടുകയായിരുന്നു.

തുടർന്നെത്തിയ റിലി റൂസോയും ആതിഥേയ ബൗളർമാരെ നിർഭയം നേരിട്ടു. സ്കോർ 151ലെത്തിയപ്പോൾ 45 പന്തിൽ നാല് സിക്സും ഏഴ് ഫോറുമടക്കം 71 നേടിയ പ്രഭ്സിമ്രൻ സിങ് വീണു. മികച്ച ഫോമിലുള്ള ശശാങ്ക് സിങ് രണ്ട് റൺസെടുത്ത് റണ്ണൗട്ടായി മടങ്ങുകയും റിലി റൂസോയെ (24 പന്തിൽ 49) പാറ്റ് കമ്മിൻസിന്റെ പന്തിൽ അബ്ദുൽ സമദ് കൈയിലൊതുക്കുകയും രണ്ട് റൺസെടുത്ത അശുതോഷ് ശർമയെ നടരാജൻ മടക്കുകയും ചെയ്തതോടെ സ്കോർ അഞ്ചിന് 187 എന്ന നിലയിലായി. എന്നാൽ, അവസാന ഓവറുകളിൽ ജിതേഷ് ശർമ ആഞ്ഞടിച്ചതോടെ (15 പന്തിൽ പുറത്താകാതെ (32) സ്കോർ 200 കടക്കുകയായിരുന്നു. മൂന്ന് റൺസുമായി ശിവം സിങ് പുറത്താകാതെനിന്നു. ഹൈദരാബാദിനായി ടി. നടരാജൻ രണ്ട് വിക്കറ്റ് നേടിയപ്പോൾ പാറ്റ് കമ്മിൻസ്, വിജയകാന്ത് എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunrisers HyderabadAbhishek SharmaPunjab KingsIPL 2024
News Summary - Abhishek Show; Hyderabad win over Punjab
Next Story