െഎ.പി.എൽ ആശ്വാസമോ, മരണക്കിടക്കയിലുള്ളപ്പോൾ ആരെങ്കിലും കളി കാണുമോ? ആദം സാംപ ചോദിക്കുന്നു...
text_fieldsകാൻബറ: കോവിഡ് മഹാമാരി ഇന്ത്യയിൽ മനുഷ്യരുടെ ജീവൻ ഒന്നിനു പിറകെ ഒന്നായി കവരുേമ്പാൾ, പണം വാരിയെറിയുന്ന ഐ.പി.എൽ നിർത്തിവെക്കണമെന്ന് വിവിധ ഭാഗങ്ങളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്. കളിതുടരട്ടെയെന്ന് ഒരു ഭാഗവും വേണ്ടെന്ന് മറ്റൊരു കൂട്ടരും.
ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുമായി വീട്ടിലിരിക്കുേമ്പാൾ ഐ.പി.എൽ ആശ്വാസമാണെന്നാണ് കളി ആരാധകരുടെ പക്ഷം. എന്നാൽ, കോവിഡ് ഭീതിക്കിടെ ഐ.പി.എൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ ഓസീസ് താരം ആദം സാംപ ഈ ന്യായീകരണത്തെ ചോദ്യം ചെയ്യുകയാണ്. ''ഒരാളുടെ കുടുംബാംഗം മരണത്തോട് മല്ലിടുേമ്പാൾ ആരെങ്കിലും ക്രിക്കറ്റിനെക്കുറിച്ച് ചിന്തിക്കുമോ?'' എന്നാണ് സാംപ ചോദിച്ചത്.
ഐ.പി.എൽ പാതിവഴിയിൽ ഉപക്ഷേിച്ച് ആസ്ട്രേലിയയിൽ എത്തിയതിനു ശേഷം നിലപാട് തുറന്ന് പറയുകയായിരുന്നു ആസ്ട്രേലിയൻ താരം. താൻ ഇതുവരെ അനുഭവിച്ച ഒട്ടും സുരക്ഷിതമല്ലാത്ത 'ബയോ ബബിളാണ്' ഇന്ത്യയിലേതെന്നും താരം ആസ്ട്രേലിയൻ മാധ്യമമായ 'സിഡ്നി മോണിങ്ങിനോട്' പ്രതികരിച്ചു.
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ താരമായിരുന്നു സാംപ. ബാംഗ്ലൂരിെൻറതന്നെ ഓസീസ് താരം കെയ്ൻ റിച്ചാർഡ്സനും രാജസ്ഥാൻ റോയൽസിെൻറ ഓസീസ് താരം ആൻഡ്രൂ ടൈയും കളി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
കഴിഞ്ഞ വർഷത്തേതുപോലെ ഇത്തവണയും ഐ.പി.എൽ യു.എ.ഇയിൽ നടത്തുന്നതായിരുന്നു കൂടുതൽ സുരക്ഷിതമെന്നും സാംപ അഭിപ്രായപ്പെട്ടു. 1.5 കോടി രൂപക്കാണ് ഐ.പി.എൽ താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ആദം സാംപയെ ടീമിലെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.