ഇന്ത്യയിൽ നിൽക്കാൻ 'പേടി'; ഐ.പി.എല്ലിൽ നിന്ന് രണ്ട് ഓസീസ് താരങ്ങൾ കൂടി മടങ്ങി
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ നിന്ന് വിദേശ താരങ്ങളുടെ പലായനം തുടരുന്നു. ഏറ്റവുമൊടുവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ബൗളർമാരായ ആസ്ട്രേലിയയുടെ ആദം സാംപയും കെയിൻ റിച്ചാർഡ്സണുമാണ് മടങ്ങിയത്. വ്യക്തിഗത കാരണങ്ങളാണ് ഇരുവരും ബോധിച്ചിരിക്കുന്നത്. കോവിഡ് ബാധ അതിരൂക്ഷമായ ഇന്ത്യയിൽ തുടരുന്നത് വരുംനാളുകളിൽ സ്വന്തം രാജ്യത്തേക്ക് മടക്കം പ്രയാസത്തിലാക്കുമെന്ന് കണ്ട് ഇന്ത്യ വിടുന്നവരുടെ എണ്ണം കുടുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ആൻഡ്രൂ ടൈ കഴിഞ്ഞ ദിവസം തിരിച്ചുപോയിരുന്നു.
ആദം സാംപയും റിച്ചാർഡസണും സീസണിലെ ഇനിയുള്ള കളികളിൽ ഉണ്ടാകില്ലെന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വാർത്ത കുറിപ്പിൽ സ്ഥിരീകരിച്ചു.
1.5 കോടിക്കാണ് സാംപയെ വാങ്ങിയിരുന്നത്. മുൻനിര താരമായ റിച്ചാർഡ്സണ് നാലു കോടിയും നൽകി. ഒരു കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കിയ ടൈയും ആസ്ട്രേലിയക്കാരനാണ്. തന്‍റെ ജന്മനാടായ പെർത്തിൽ ഇന്ത്യയിൽനിന്നെത്തി ക്വാറന്‍റീനിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നത് കണ്ടാണ് ടൈ ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഒരു കളിയിൽ പോലും ഇതുവരെ താരത്തിന് അവസരം ലഭിച്ചിരുന്നില്ല. കോവിഡ് ബാധ തടയാൻ താരങ്ങൾക്ക് ഏർപെടുത്തുന്ന ബയോ ബബ്ൾ വീർപുമുട്ടിക്കുന്നതാണെന്നും ടൈ സൂചിപ്പിക്കുന്നു.
17 ആസ്ട്രേലിയൻ താരങ്ങളാണ് െഎ.പി.എല്ലിൽ രജിസ്റ്റർ ചെയ്തിരുന്നത്. പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, െഗ്ലൻ മാക്സ്വെൽ തുടങ്ങിയവരും പരിശീലകക്കുപ്പായത്തിൽ റിക്കി പോണ്ടിങ്, ഡേവിഡ് ഹസി തുടങ്ങിയവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.