ഓപ്പണർ നജീബ് തർകായി റോഡപകടത്തിൽ മരിച്ചു; അഫ്ഗാൻ ക്രിക്കറ്റിന് വീണ്ടും ദുരന്ത ദിനം
text_fieldsകാബൂൾ: അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ നേട്ടങ്ങളിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന അഫ്ഗാനിസ്താന് വീണ്ടുമൊരു ദുരന്തദിനം. രാജ്യാന്തര അമ്പയർ ബിസ്മില്ല ജൻ ഷിൻവാരി കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടതിെൻറ സങ്കടം മാറും മുേമ്പ ഓപ്പണർ നജീബ് തറകായി റോഡപകടത്തിൽ മരിച്ച വാർത്തയാണ് അഫ്ഗാൻ ക്രിക്കറ്റിനെ തേടിയെത്തിയിരിക്കുന്നത്.
കിഴക്കൻ നൻഗർഹാറിലെ മാർക്കറ്റിൽ നിന്നും റോഡ് മുറിച്ചുകടക്കവേ കാറിടിച്ചായിരുന്നു നജീബിന് അപകടം സംഭവിച്ചത്. ഗുരുതര പരിക്കേറ്റ താരം മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു.
29കാരനായ താരം അഫ്ഗാനിസ്താന് വേണ്ടി 12 ട്വൻറി20 മത്സരങ്ങളിലും ഒരു ഏകദിനത്തിലും കളത്തിലിറങ്ങിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 47.2 ശതമാനം ശരാശരിയിൽ സ്ഥിരതയാർന്ന പ്രകടനം താരം കാഴ്ചവെച്ചിട്ടുണ്ട്. 2017ൽ നോയിഡയിൽ വെച്ച് അയർലൻഡിനെതിരെ നേടിയ 90 റൺസാണ് ഉയർന്ന സ്കോർ.
നജീബിെൻറ മരണത്തിൽ റാഷിദ് ഖാൻ ഉൾപ്പെടെയുള്ള സഹതാരങ്ങളും അഫ്ഗാൻ ക്രിക്കറ്റ് ബോർഡും അനുശോചനം രേഖപ്പെടുത്തി.
ശനിയാഴ്ച രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിച്ച അഫ്ഗാൻ അമ്പയർ ബിസ്മില്ലാ ജൻ ഷിൻവാരി കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. നൻഗർഹാർ പ്രവിശ്യയിൽ 15 പേരുടെ മരണത്തിനിടയാക്കിയ കാർബോംബ് സ്ഫോടനത്തിലാണ് 36കാരനായ ബിസ്മില്ല ഷിൻവാരിയും കൊല്ലപ്പെട്ടത്. പൊട്ടിത്തെറി. ഷിൻവാരിയുടെ മൂന്ന് ബന്ധുക്കളും കൊല്ലപ്പെട്ടു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആറ് രാജ്യാന്തര ട്വൻറി20യും ആറ് ഏകദിനവും നിയന്ത്രിച്ച ബിസ്മില്ലാ ഷൻവാരി, അഫ്ഗാൻ ക്രിക്കറ്റിലെ പ്രധാന അമ്പയറായി ശ്രദ്ധനേടുന്നതിനിടെയാണ് ജീവനെടുത്തത്. ആഭ്യന്തര ക്രിക്കറ്റിലും നിരവധി മത്സരങ്ങൾ നിയന്ത്രിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.