മുഹമ്മദ് സിറാജിന് നേരെ കാണികൾ പന്ത് വലിച്ചെറിഞ്ഞു; അസ്വസ്ഥനായി കോഹ്ലി
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന് നേരെ കാണികൾ പന്ത് വലിച്ചെറിഞ്ഞുവെന്ന് വെളിപ്പെടുത്തൽ. ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്താണ് വെളിപ്പെടുത്തൽ നടത്തിയത്. കാണികളുടെ പെരുമാറ്റം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അസ്വസ്ഥനാക്കിയെന്നും റിഷഭ് പന്ത് വ്യക്തമാക്കി.
സിറാജിനെതിരെ ചില കാണികൾ ചേർന്ന് പന്തെറിഞ്ഞു. ഇതേതുടർന്ന് ക്യാപ്റ്റൻ വിരാട് കോഹ്ലി അസ്വസ്ഥനായി. നിങ്ങൾ ഗാലറിയിലിരുന്ന് എന്ത് മുദ്രവാക്യം വേണമെങ്കിലും വിളിച്ചോളു. എന്നാൽ ഫീൽഡർമാർക്ക് നേരെ ഒന്നും വലിച്ചെറിയരുതെന്ന് റിഷഭ് പന്ത് പറഞ്ഞു. ലോഡ്സിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത് മുഹമ്മദ് സിറാജായിരുന്നു.
നേരത്തെ ആസ്ട്രേലിയക്കെതിരായ പരമ്പരക്കിടെ മുഹമ്മദ് സിറാജിനെതിരെ വംശീയാധിക്ഷേപമുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കെ.എൽ.രാഹുലിനെതിരെ കോർക്ക് വലിച്ചെറിഞ്ഞതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.