പ്രായം വെറും അക്കങ്ങൾ മാത്രം; ധോണി പറന്നുയർന്നത് െഎ.പി.എൽ റെക്കോഡിലേക്ക്
text_fieldsഅബൂദബി: നൈറ്റ് റൈഡേഴ്സ് കൊൽക്കത്തക്കെതിരെ ജയിക്കാവുന്ന മത്സരത്തിൽ തോൽവി ഇരന്നുവാങ്ങിയെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണി െഎ.പി.എല്ലിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. അവസാന ഒാവറിൽ ശിവം മവിയെ പുറത്താക്കി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന വിക്കറ്റ് കീപ്പർ എന്ന റെക്കോഡിൽ കൊൽക്കത്തയുടെ ദിനേശ് കാർത്തിക്കിനൊപ്പമെത്തി. ഇരുവരും നിലവിൽ 104 ക്യാച്ചുകൾ വീതമാണ് എടുത്തിട്ടുള്ളത്.
ധോണിയുടെ 196 മത്സരമായിരുന്നു ഇന്നലെത്തേത്, കാർത്തിക്കിേൻറത് 187ാമത്തെയും. മത്സരത്തിൽ േധാണി നാല് ക്യാച്ചുകളെടുത്ത് കൊൽക്കത്ത നായകെൻറ മുന്നിലെത്തിയെങ്കിലും മറുപടി ഇന്നിങ്സിൽ ഡുപ്ലസിസിനെ പിടികൂടി കാർത്തിക് റെക്കോഡ് നേട്ടത്തിൽ ഒപ്പംപിടിച്ചു.
തെൻറ പ്രായം ചൂണ്ടിക്കാട്ടി പരിഹസിച്ചവർക്ക് കൂടിയുള്ള മറുപടിയായിരുന്നു 39കാരെൻറ അസാധ്യ പ്രകടനം. െഎ.പി.എല്ലിലെ ഏറ്റവും കൂടുതൽ സ്റ്റംമ്പിങ്ങും ധോണിയുടെ പേരിൽ തന്നെയാണ്.
ബ്രാവോ എറിഞ്ഞ പന്ത് കൂറ്റൻ അടിക്ക് ശ്രമിച്ച മവിയുടെ ബാറ്റിൽ തട്ടി ധോണിയുടെ വലത് വശത്തേക്കാണ് വന്നത്. അവസാന പന്തിൽ ബാറ്റ്സ്മാൻ ബൈ റണ്ണിനായി ഒാടുകയാണെങ്കിൽ പെെട്ടന്ന് എറിയാനായി ധോണി വലത് കൈയിലെ ഗ്ലൗസ് ഉൗരിമാറ്റിയിരുന്നു. ഗ്ലൗസില്ലാതെ പന്ത് പിടിക്കാനുള്ള ആദ്യ ശ്രമത്തിൽ വിരലിൽ തട്ടിത്തെറിച്ചു. എന്നാൽ, പന്തിന് പിന്നാലെ പറന്ന് വീണ്ടും കൈപ്പിടിയിലൊതുക്കുകയായിരുന്നു ധോണി.
ഷോർട്ട് തേർഡ്മാനിലുണ്ടായിരുന്ന ഷെയ്ൻ വാട്സനെ മുന്നിൽ നിർത്തിയായിരുന്നു േധാണിയുടെ ക്യാച്ച്. ക്യാപ്റ്റെൻറ പ്രകടനം കണ്ട് വാട്സണും ആശ്ചര്യമടക്കാനായില്ല. ഇൗ വിക്കറ്റോടെ ഡ്വെയ്ൻ ബ്രാവോ ഐ.പി.എല്ലിൽ 150 വിക്കറ്റുകൾ തികച്ചു.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ധോണിക്ക് തിളങ്ങാനായില്ല. 12 പന്തിൽനിന്ന് 11 റൺസ് മാത്രമായിരുന്നു തലയുടെ സമ്പാദ്യം. കൊൽക്കത്തയോട് പത്ത് റൺസിന് തോറ്റ ചെന്നൈ നിലവിൽ പോയിൻറ് പട്ടികയിൽ അഞ്ചാംസ്ഥാനത്താണ്.
Age is just a number for MS Dhoni! Stunning Catch. ❤🔥#KKRvsCSK | #WhistlePodu pic.twitter.com/5J6riKw2ea
— UrMiL07™ (@urmilpatel21) October 7, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.